ഷക്കീ എന്നാണ് വിജയ് എന്നെ വിളിക്കാര്‍, ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ്, ഞാന്‍ സാര്‍ എന്നൊന്നും വിളിക്കില്ല; നടി പറയുന്നു

35

വേറിട്ട ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഷക്കീല. മലയാളത്തിലെ മറ്റു ഭാഷകളിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം ഷക്കീല അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തമിഴ് താരം വിജയിക്കൊപ്പമുള്ള അനുഭവമാണ് നടി പങ്കുവെക്കുന്നത്. താനും വിജയ്, റാം, സഞ്ജീവ്, ശ്രീനാഥ് തുടങ്ങിവരൊക്കെ നല്ല സുഹൃത്തുക്കളായിരുന്നുവെന്ന് താരം പറയുന്നു.

Advertisements

അതുകൊണ്ട് തന്നെ വിജയെ എനിക്ക് സാര്‍ എന്ന് വിളിക്കാന്‍ പറ്റില്ല. എന്നാല്‍ കുറച്ച് കാലം ഞങ്ങള്‍ ബന്ധമൊന്നും ഉണ്ടായിരുന്നില്ല.

അഴകിയ തമിഴ് മകന്‍ എന്ന ചിത്രത്തിലേക്ക് എന്നെ വിളിച്ചപ്പോള്‍, ഞാന്‍ സംവിധാകനോട് പറഞ്ഞു, എനിക്ക് വിജയ്ക്കൊപ്പം കോമ്പിനേഷന്‍സ് ഒന്നും വയ്ക്കരുത് എന്ന്, കാരണം ഒരു കാലത്ത് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു , ഇപ്പോള്‍ അദ്ദേഹം മാറി, എന്റെ സാഹചര്യങ്ങളും മാറി. അദ്ദേഹം കൂടുതല്‍ ആരോടും സംസാരിക്കില്ല എന്ന് എല്ലാവരും പറയുന്നു. അപ്പോള്‍ സെറ്റില്‍ ഒരുമിച്ചുണ്ടായിട്ടും സംസാരിച്ചില്ലെങ്കില്‍ എനിക്കത് വിഷമമാവും. അതുകൊണ്ടാണ് ഒരുമിച്ച് അഭിനയിക്കില്ല എന്ന് പറഞ്ഞു.

എന്നാല്‍ സെറ്റിലെത്തി, ആദ്യത്തെ ഷോട്ട് തന്നെ വിജയ്ക്കൊപ്പമായിരുന്നു. അദ്ദേഹം സെറ്റില്‍ എത്തിയപ്പോള്‍ മുതല്‍ എനിക്ക് ഭയങ്കര ടെന്‍ഷനായിരുന്നു. എങ്ങനെ പ്രതികരിക്കും എന്നൊന്നും അറിയില്ല.

എന്നാല്‍ അദ്ദേഹം എന്നെ ദൂരെ നിന്ന് കണ്ടതും, ‘ഹായ് ഷക്കീ്’ എന്ന് പറഞ്ഞു വിളിച്ചു. അന്ന് സുഹൃത്തുക്കളായിരുന്ന കാലത്ത് വിളിക്കുന്ന പേരാണ് ഷക്കീ എന്നത്. ഇന്നും അദ്ദേഹം അതോര്‍ത്ത് വിളിച്ചതില്‍ എനിക്ക് അതിശയം തോന്നി ഷക്കീല പറഞ്ഞു.

Advertisement