കാവ്യ അത് അര്‍ഹിക്കുന്നു, അതില്‍ കൂടുതല്‍ അഭിപ്രായം പറയാന്‍ താല്‍പര്യമില്ല; മീര ജാസ്മിന്‍

89

കമൽ സംവിധാനം ചെയ്ത് 2004ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് പെരുമഴക്കാലം. ദിലീപ്, മീര ജാസ്മിൻ, കാവ്യ മാധവൻ, വിനീത് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരുന്ന ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

Advertisements

ഇതിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും കാവ്യ മാധവന് ലഭിച്ചു. ഇതേക്കുറിച്ച് നേരത്തെ മീര ജാസ്മിൻ പറഞ്ഞിരുന്നു. ഇപ്പോൾ ആ വാക്കുകളാണ് വീണ്ടും ശ്രദ്ധനേടുന്നത്. പെരുമഴക്കാലത്തിൽ സംസ്ഥാന അവാർഡ് കാവ്യക്ക് കിട്ടിയപ്പോഴുള്ള വികാരം എന്തായിരുന്നെന്ന ചോദ്യത്തിന് മീര അന്ന് പറഞ്ഞത് ഇങ്ങനെ,, കാവ്യ നന്നായി പെർഫോം ചെയ്തിട്ടായിരിക്കും കാവ്യക്ക് കിട്ടിയത്. നമ്മുടെ കൂടെയുള്ള നടിക്ക് അവാർഡ് കിട്ടിയതിൽ എനിക്ക് അഭിമാനമുണ്ട് മീര ജാസ്മിൻ പറഞ്ഞു.

കാവ്യ അത് അർഹിക്കുന്നു. അർഹിച്ചതാണ്, കിട്ടി. അതിൽ കൂടുതൽ അഭിപ്രായം പറയാൻ താൽപര്യമില്ല. ഞാൻ മാത്രം എല്ലാ അവാർഡും വാങ്ങിക്കണമെന്നുണ്ടോ. എല്ലാവരും ആർട്ടിസ്റ്റുകളാണ്. എല്ലാവരും കഷ്ടപ്പെടുന്നു. ഞാൻ അഭിനയിച്ച പടമാണല്ലോ, ആ പടത്തിന് കിട്ടിയത് വലിയ കാര്യം മീര ജാസ്മിൻ പറഞ്ഞത് ഇങ്ങനെ.

Advertisement