ആ പറഞ്ഞത് ശരിയല്ല ഗിരീഷേ, എന്റെ രണ്ട് സിനിമകളും തിയ്യേറ്ററുകളില്‍ വിജയം നേടിയവയാണ്, സംവിധായകന്റെ വാക്കുകള്‍ തിരുത്തി വിനയന്‍

102

അടുത്തിടെ തിയ്യേറ്ററുകളിലെത്തിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് പ്രേമലു. യുവതാരങ്ങള്‍ അണിനിരന്ന ചിത്രം തിയ്യേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഗിരീഷ് എഡിയാണ് പ്രേമലു സംവിധാനം ചെയ്തിരിക്കുന്നത്. താന്‍ സംവിധാനം ചെയ്ത മൂന്ന് സിനിമകളും ഹിറ്റാക്കിയ സംവിധായകനാണ് ഗിരീഷ് എഡി.

Advertisements

ചി്ത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ ഒരു അഭിമുഖത്തില്‍ ഗിരീഷ് ഒരു സിനിമാസ്വാദകന്‍ എന്ന നിലയിലുള്ള തന്റെ അഭിരുചികളെ കുറിച്ച് പറഞ്ഞിരുന്നു. ഹിറ്റായി മാറാത്ത കുറേ സിനിമകള്‍ താന്‍ റിപ്പീറ്റ് വാച്ച് ചെയ്യാറുണ്ടെന്ന് ഗിരീഷ് പറഞ്ഞിരുന്നു.

Also Read:ഞാന്‍ എഴുതേണ്ട സിനിമയായിരുന്നില്ല, എന്റെ കൈകളിലേക്ക് എത്തിയത് അപ്രതീക്ഷിതമായി, ഇരുപതാംനൂറ്റാണ്ടിനെ കുറിച്ച് എസ്എന്‍ സ്വാമി പറയുന്നു

അക്കൂട്ടത്തിലുള്ളവയാണ് ശിപായി ലഹള, കല്യാണസൗഗന്ധികം തുടങ്ങിയവ എന്നും ഗിരീഷ് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഗിരീഷിന്റെ വാക്കുകളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. ഗിരീഷ് കാണാറുണ്ടെന്ന് പറഞ്ഞ രണ്ട് സിനിമകളും സംവിധാനം ചെയ്തത് വിനയനായിരുന്നു.

തിയ്യേറ്ററുകളില്‍ വിജയിക്കാതെ പോയ സിനിമകളല്ല ശിപായി ലഹളയും കല്യാണസൗഗന്ധികവും. തിയ്യേറ്ററുകളില്‍ വിജയിച്ചിട്ടുണ്ടെന്നും തന്റെ കരിയറിന്റെ തുടക്കക്കാലത്ത് ചെയ്ത ചിത്രങ്ങളാണെന്നും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതാണ് ചിത്രങ്ങളെന്നും വിനയന് പറയുന്നു.

Also Read:കാവ്യ അത് അര്‍ഹിക്കുന്നു, അതില്‍ കൂടുതല്‍ അഭിപ്രായം പറയാന്‍ താല്‍പര്യമില്ല; മീര ജാസ്മിന്‍

ഗിരീഷ് പറഞ്ഞ കാര്യം ശരിയല്ല. ചിത്രങ്ങള്‍ ഹിറ്റായിരുന്നുവെന്നും റിലീസ് ചെയ്ത് 28 വര്‍ഷമായെങ്കിലും ഇന്നും ചാനലുകളില്‍ പ്രേക്ഷകരുണ്ടെന്നും ഇന്നും സിനിമ കണ്ട് തന്നോട് അഭിപ്രായം പറയുന്നവരുണ്ടെന്നും വിനയന്‍ പറയുന്നു.

Advertisement