വിവാഹം ഗുരുവായൂരില്‍ വെച്ച്, കല്യാണം കഴിഞ്ഞ് പൊടിയുമായി ദുബായിയില്‍ സെറ്റിലാവും, ബിസിനസ്സുമായി മുന്നോട്ട് പോകും, മനസ്സുതുറന്ന് റോബിന്‍

81

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ ഏറ്റവും അധികം ആരാധകരെ ഉണ്ടാക്കിയെടുത്ത താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. അപ്രതീക്ഷിതമായി പുറത്തായ ഡോക്ടര്‍ ആദ്യം ദില്‍ഷയെ വിവാഹം ചെയ്യുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പിന്നീട് ഇവരുടെ സൗഹൃദം തകരുകയും അപ്രതീക്ഷിതമായി റോബിന്റെ ജീവിതത്തിലേക്ക് ആരതി പൊടി എത്തുകയുമായിരുന്നു.

Advertisements

ഇപ്പോഴിതാ ആരാധകരെല്ലാം ആരതിയുടെ വിശേഷങ്ങള്‍ കേള്‍ക്കാനായി കാത്തിരിക്കുകയാണ്. ബിഗ് ബോസ് അവസാനിക്കുമ്പോള്‍ ദില്‍റോബ് പ്രണയം ആഘോഷിച്ചിരുന്നവര്‍ ഇന്ന് പൂര്‍ണമായും ആരതി പൊടിയെ ആഘോഷിക്കുകയായിരുന്നു.

Also Read:കൈകള്‍ കോര്‍ത്ത് ചേര്‍ന്നുനടന്ന് വിജയിയും ദിവ്യ പിള്ളയും, വൈറലായി ചിത്രങ്ങള്‍, പ്രണയത്തിലായോ എന്ന് ആരാധകര്‍

ഇരുവരുടെയും വിവാഹം ജൂണിലാണ്. ഇപ്പോഴിതാ ആരതിക്കൊപ്പം വിവാഹശേഷമുള്ള ജീവിതത്തെ കുറിച്ച് മനസ്സുതുറക്കുകയാണ് റോബിന്‍. വിവാഹം കഴിഞ്ഞിട്ട് ദുബായിയില്‍ സെറ്റില്‍ ചെയ്ത് കുറച്ച് ബിസിനസ്സുകളുമായി മുന്നോട്ട് പോകാനാണ് ഇപ്പോഴത്തെ തങ്ങളുടെ തീരുമാനമെന്ന് റോബിന്‍ പറയുന്നു.

ജൂണ്‍ 26ാം തിയ്യതിയാണ് തങ്ങളുടെ വിവാഹം.വിവാഹനിശ്ചയത്തിന് ഒത്തിരി മാധ്യമങ്ങള്‍ വന്നിരുന്നുവെന്നും ഒരു മിഡില്‍ക്ലാസ്സ ഫാമിലിയില്‍ നിന്നും വരുന്ന തന്നെപ്പോലെ ഒരാള്‍ക്ക് അതൊക്കെ വലിയ കാര്യമാണെന്നും റോബിന്‍ പറയുന്നു.

Also Read:ആ പറഞ്ഞത് ശരിയല്ല ഗിരീഷേ, എന്റെ രണ്ട് സിനിമകളും തിയ്യേറ്ററുകളില്‍ വിജയം നേടിയവയാണ്, സംവിധായകന്റെ വാക്കുകള്‍ തിരുത്തി വിനയന്‍

തനിക്ക് ദുബായ് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. നമുക്ക് ഒത്തിരി എക്‌സ്‌പ്ലോര്‍ ചെയ്യാനുള്ള സ്ഥലമാണ് ദുബായിയെന്നും ചെറിയ ചെറിയ തന്റെ ആഗ്രഹങ്ങളൊക്കെ സാധിപ്പിച്ച് വരുന്നുണ്ടെന്നും ഗോള്‍ഡന്‍ വിസയുടെ പോസിബിലിറ്റി മനസ്സിലാക്കി അത് ഉപയോഗിച്ചുവെന്നു താനും ദുബായിയില്‍ എല്ലാവരെയും പോലെ അധ്വാനിക്കാന്‍ വേണ്ടിയാണ് പോയതെന്നും റോബിന്‍ കൂട്ടിച്ചേര്‍ത്തു.

കല്യാണം കഴിഞ്ഞാല് പൊടിക്കും ഗോള്‍ഡന്‍ വിസ കിട്ടും. പൊടി ഒരു വലിയ ഡിസൈനറാണെന്നും പുള്ളിക്കാരിയുമായി അസോസിയേറ്റ് ചെയ്ത് ഒരു ഇന്റര്‍നാഷണല്‍ ബ്രാന്‍ഡിംഗ് ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും ഗുരുവായൂരില്‍ വെച്ചാവും വിവാഹമെന്നും റോബിന്‍ വ്യക്തമാക്കി.

Advertisement