രാഷ്ട്രീയത്തിനകത്തെ എല്ലാവരെയും മാതൃകയാക്കാനാവില്ല, പല കെട്ടജീവിതങ്ങളുമുണ്ട്, ബേസിലിന്റെ ചോദ്യത്തിന് വ്യക്തമായ മറുപടിയുമായി പിണറായി വിജയന്‍

63

കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെ സംവിധായകനായി മാറിയ താരമാണ് ബേസില്‍ ജോസഫ് . തൊട്ടതൊക്കെയും പൊന്നാക്കുന്ന കലാകാരനായാണ് ബേസില്‍ സിനിമ വ്യവസായത്തില്‍ അറിയപ്പെടുന്നത് തന്നെ. സംവിധായകന്‍ എന്നതിന് പുറമെ മികച്ച അഭിനേതാവ് കൂടിയാണ് താരം.

Advertisements

തിരുവനന്തപുരത്ത് വെച്ച് നടന്ന മുഖാമുഖം എന്ന പരിപാടിയില്‍ വെച്ച് ബേസില്‍ പറഞ്ഞ കാര്യങ്ങളും മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിച്ച ചോദ്യവുമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. താന്‍ ആദ്യമായിട്ടാണ് മുഖ്യമന്ത്രിയെ നേരിട്ട് കാണുന്നതെന്ന് ബേസില്‍ പറയുന്നു.

Also Read:വിവാഹം ഗുരുവായൂരില്‍ വെച്ച്, കല്യാണം കഴിഞ്ഞ് പൊടിയുമായി ദുബായിയില്‍ സെറ്റിലാവും, ബിസിനസ്സുമായി മുന്നോട്ട് പോകും, മനസ്സുതുറന്ന് റോബിന്‍

താന്‍ പണ്ട് കോളേജില്‍ ചേരുന്ന സമയത്ത് വീട്ടുകാര്‍ തന്നോട് പറഞ്ഞത് ഒരു രാഷ്ട്രീയപാര്‍ട്ടിയിലും ചേരരുത് എന്നാണ്. രാഷ്ട്രീയത്തില്‍ ചേര്‍ന്നാല്‍ വഴി പിഴച്ചുപോകും എന്നാണ് അവര്‍ പറയുന്നതെന്നും ചിലപ്പോള്‍ അതൊരു പൊതുബോധം കൊണ്ടാവാമെന്നും എന്തുകൊണ്ടാണ് അങ്ങനെയെന്നും എങ്ങനെയാണ് രാഷ്ട്രീയത്തിലേക്ക് അടുക്കാന്‍ കഴിയുക എന്നും ബേസില്‍ ചോദിച്ചു.

ബേസിലിന്റെ മാതാപിതാക്കള്‍ പറഞ്ഞ കാര്യം സാധാരണ രക്ഷിതാക്കളുടെ വികാരമായി കണ്ടാല്‍ മതി. ഒരുപാട് കെട്ടജീവിതങ്ങള്‍ രാഷ്ട്രീയത്തിനകത്തുണ്ടെന്നും ഇതിനകത്തുള്ള എല്ലാവരെയും മാതൃകയാക്കാന്‍ പറ്റില്ലെന്നും പല ജീര്‍ണതകളും ബാധിച്ച രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ വരാനുണ്ടെന്നും മുഖ്യമന്ത്രി പറയുന്നു.

Also Read:കൈകള്‍ കോര്‍ത്ത് ചേര്‍ന്നുനടന്ന് വിജയിയും ദിവ്യ പിള്ളയും, വൈറലായി ചിത്രങ്ങള്‍, പ്രണയത്തിലായോ എന്ന് ആരാധകര്‍

ഇതൊക്കെ കൊണ്ടാണ് രാഷ്ട്രീയ എന്നത് വൃത്തികെട്ട ഒന്നാണെന്ന് പലരും കരുതുന്നത്. അതുകൊണ്ടാണ് പല രക്ഷിതാക്കളും തങ്ങളുടെ മക്കളെ രാഷ്ട്രീയത്തില്‍ ചേരാന്‍ സമ്മതിക്കാത്തതെന്നും മുഖ്യമന്ത്രി ബേസിലിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Advertisement