ദിവസവും ജിമ്മില്‍ പോകും, 11 വയസ്സുള്ള അവന് സിക്‌സ് പാക്കുണ്ട്, എന്റെ ജീന്‍ തന്നെയല്ലേ, മകനെ കുറിച്ച് ശില്‍പ്പ ഷെട്ടി പറയുന്നു, ഞെട്ടി ആരാധകര്‍

66

ഒരുകാലത്ത് ബോളിവുഡിനെ അടക്കി ഭരിച്ചിരുന്ന താരസുന്ദരിയാണ് ശില്‍പ്പ ഷെട്ടി. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും നടി ലക്ഷക്കണക്കിന് ആരാധകരെയാണ് ഇതിനോടകം സമ്പാദിച്ചത്. ഇന്നും സിനിമയില്‍ സജീവമാണ് താരം.

Advertisements

പ്രായം അമ്പതിനോട് അടുക്കുമ്പോഴും താരത്തിന്റെ സൗന്ദര്യത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ഇന്നും ചെറുപ്പം കാത്തുസൂക്ഷിക്കുന്നുണ്ട് താരം. നടിയുടെ സൗന്ദര്യത്തിനുള്ള കാരണം അത്ര രഹസ്യമൊന്നുമല്ല.

Also Read:വിവാഹം ചെയ്യണമെന്ന് സില്‍ക്കിന്റെ വലിയ ആഗ്രഹമായിരുന്നു, ഒരു നല്ല ഭര്‍ത്താവിനെയും മക്കളെയും അവര്‍ സ്വപ്‌നം കണ്ടിരുന്നു, സില്‍ക്ക് സ്മിത തന്നോട് പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തി മധുപാല്‍

ശരീര സൗന്ദര്യവും മുഖ സൗന്ദര്യവും കാത്തുസൂക്ഷിക്കുന്നതിന്റെ കാരണം കൃത്യമായ വ്യായാമവും യോഗയുമൊക്കെ തന്നെ. താന്‍ ഒരു ഫിറ്റ്‌നസ് ഫ്രീക്കാണെന്ന് നടി പലപ്പോഴും പറഞ്ഞിട്ടുണ്ട്. തന്റെ വീട്ടില്‍ മക്കള്‍ ഉള്‍പ്പെടെ ആരും വ്യായാമം ചെയ്യുന്ന കാര്യത്തില്‍ വീഴ്ച വരുത്താറില്ലെന്നും ശില്‍പ്പ പറഞ്ഞിരുന്നു.


11 വയസ്സുകാരനായ മകനും വ്യായാമത്തിന് പ്രാധാന്യം കൊടുക്കാറുണ്ട്. 11 വയസ്സുകാരനായ മകന് സിക്‌സ് പാക്കുണ്ടെന്നും അവനും തന്റെ ജീന്‍ തന്നെയല്ലേ എന്നും കഴിഞ്ഞ ദിവസം ഹോം വര്‍ക്ക് ചെയ്‌തോ എന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞത് അതെ അമ്മേ ജിമ്മില്‍ പോയി എന്നാണെന്നും ശില്‍പ്പ പറയുന്നു.

Also Read:അദ്ദേഹത്തിന് മുന്നില്‍ അക്കാര്യങ്ങളെല്ലാം പറഞ്ഞ് പൊട്ടിക്കരഞ്ഞുപോയിട്ടുണ്ട്, എന്നെ നടനായി അംഗീകരിച്ചതിന് വലിയ കാരണം മമ്മൂക്ക

ഇപ്പോള്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് താന്‍ അവനോട് പറഞ്ഞത്. തന്റെ മകന്‍ ഒരു ബ്യൂട്ടിഫുള്‍ സോള്‍ ആണെന്നും ചെറുപ്പം മുതലേ കാര്യങ്ങള്‍ മനസ്സിലാക്കാനും അതിനനുസരിച്ച് പ്രവൃത്തിക്കാനും അവന്‍ തുടങ്ങിയിരുന്നുവെന്നും ശില്‍പ്പ കൂട്ടിച്ചേര്‍ത്തു.

Advertisement