സുരേഷ് ഗോപിയോട് മോശമായി ഒന്നും പറഞ്ഞിട്ടില്ല,അദ്ദേഹത്തെ അപമാനിച്ചിട്ടില്ല, നിറത്തിന്റെ പേരില്‍ തനിക്കുണ്ടായ അനുഭവത്തെ രാഷ്ട്രീയമായി കാണരുതെന്ന് അഭ്യര്‍ത്ഥിച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍

20

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ താന്‍ ഒരിക്കലും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് തുറന്നുപറഞ്ഞ് നര്‍ത്തകനും നടനുമായ ആര്‍എല്‍വി രാമകൃഷ്ണന്‍. സുരേഷ് ഗോപി ക്ഷണിച്ച പരിപാടിയില്‍ നിന്നും ഒഴിവായതിനെ തുടര്‍ന്ന് പ്രചരിച്ച വാര്‍ത്തകളില്‍ പ്രതികരിക്കുകയായിരുന്നു രാമകൃഷ്ണന്‍.

Advertisements

സുരേഷ് ഗോപി തന്നെ നൃത്ത പരിപാടിക്ക് ക്ഷണിച്ചപ്പോള്‍ താന്‍ അതില്‍ നിന്നെല്ലാം ഒഴിവായത് അതേ ദിവസം മറ്റൊരു പരിപാടി ഏറ്റുപോയതുകൊണ്ടാണെന്നും ഒരു റിപ്പോര്‍ട്ടറുടെ ഫോണിലൂടെയായിരുന്നു അദ്ദേഹത്തിനോടുള്ള തന്റെ സംസാരമെന്നും രാമകൃഷ്ണന്‍ പറയുന്നു.

Also Read:അദ്ദേഹത്തിന് മുന്നില്‍ അക്കാര്യങ്ങളെല്ലാം പറഞ്ഞ് പൊട്ടിക്കരഞ്ഞുപോയിട്ടുണ്ട്, എന്നെ നടനായി അംഗീകരിച്ചതിന് വലിയ കാരണം മമ്മൂക്ക

സുരേഷ് ഗോപിയെ കോള്‍ ചെയ്യുമ്പോള്‍ റിപ്പോര്‍ട്ടര്‍ ഫോണ്‍ ലൗഡ് സ്പീക്കറിലിട്ടിരുന്നുവെന്നും അദ്ദേഹത്തിന് മുന്നില്‍ വെച്ചാണ് താന്‍ സുരേഷ് ഗോപിയുമായി സംസാരിച്ചതെന്നും മോശമായി ഒന്നും തന്നെ പറഞ്ഞിട്ടില്ലെന്നും രാമകൃഷ്ണന്‍ പറയുന്നു.

താന്‍ ഒത്തിരി കാലത്തിന് ശേഷമാണ് ഒരു നടനുമായി സംസാരിക്കുന്നത്. തന്നെ എല്ലാ പാര്‍ട്ടികളും പിന്തുണച്ചിട്ടുണ്ടെന്നും താന്‍ വിക്ടോറിയ കോളേജില്‍ പോയത് കെഎസ് യു ക്ഷണിച്ചിട്ടാണെന്നും താന്‍ ബിജെപിയുടെ കൂടെ നിന്നിട്ടുണ്ടെന്നും രാമകൃഷ്ണന്‍ പറയുന്നു.

Also Read:വര്‍ക്ക് ചെയ്യുമ്പോള്‍ അവന്‍ ഭയങ്കര സീരിയസാണ്, പുറത്ത് കാണുന്ന ആളൊന്നുമല്ല, ധ്യാനിനെ കുറിച്ച് വിനീത് പറയുന്നത് കേട്ടോ

ഒരിക്കലും നിറത്തിന്റെ പേരില്‍ തനിക്കുണ്ടായ അനുഭവത്തെ രാഷ്ട്രീയമായി കാണരുത്. ഈ വിഷയത്തില്‍ തനിക്ക് എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പിന്തുണയുണ്ടെന്നും രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. കുരുവിപാപ്പ എന്ന സിനിമ കാണാനെത്തിയപ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Advertisement