എല്ലാവരും ഈ സിനിമ കാണൂ; ആവേശം കണ്ട ശേഷം സാമന്ത

36

ഫഹദ് ഫാസില്‍ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ആവേശം. ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനോടകം നിരവധി താരങ്ങളാണ് സിനിമ കണ്ട് അഭിപ്രായം പങ്കുവെച്ചത്. ഇപ്പോഴിതാ നടി സാമന്തയും ആവേശം കണ്ടിരിക്കുകയാണ്. 

താന്‍ ചിത്രത്തിന്റെ ഹാങ് ഓവറിലാണ് എന്ന് പറയുന്ന താരം എല്ലാവരും എത്രയും സിനിമ കാണൂവെന്ന് താരം പറഞ്ഞു. ഇന്‍സ്റ്റ സ്റ്റോറിയിലൂടെയാണ് സാമന്ത പ്രതികരിച്ചത്. ആവേശത്തിലെ ഗാനങ്ങള്‍ ചെയ്ത സുഷിന്‍ ശ്യാമിനെ ജീനിയസ് എന്ന് പറഞ്ഞാണ് സാമന്ത പ്രശംസിക്കുന്നത്.

Advertisements

ഫഹദിന് പുറമെ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, മിഥുന്‍ ജെഎസ്, ഹിപ്സ്റ്റര്‍, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍ എന്നിവര്‍ ഉള്‍പ്പെടെയാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

സുഷിന്‍ ശ്യാം ഒരുക്കിയ പാട്ടുകള്‍ക്കും പശ്ചാത്തല സംഗീതത്തിനും വലിയ കൈയ്യടി ലഭിച്ചിരുന്നു. അന്‍വര്‍ റഷീദാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അതേസമയം ഫഹദിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായി ആവേശം മാറിക്കഴിഞ്ഞു.

Advertisement