ഇത് ശരിക്കും സര്‍പ്രൈസ് ; ആരാധകന്റെ വിവാഹത്തിന് എത്തി നടന്‍ സൂര്യ

62

ആരാധകര്‍ ഏറെയാണ് തമിഴ് താരം സൂര്യയ്ക്ക്. തന്റെ ആരാധകരോട് സംവദിക്കാനും ഈ താരം സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ തന്റെ കടുത്ത ആരാധകനായ ഹരിയുടെ വിവാഹത്തിന് പങ്കെടുത്തിരിക്കുകയാണ് സൂര്യ. സര്‍പ്രൈസായിട്ടാണ് സൂര്യ വിവാഹ ചടങ്ങിന് എത്തിയത്. വിവാഹത്തിന് താലിമാല എടുത്ത് കൊടുത്തതും സൂര്യയാണ്.

Advertisements

അതേസമയം സൂര്യ നായകനായി പ്രദര്‍ശനത്തിന് എത്താനിരിക്കുന്ന ചിത്രം കങ്കുവ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. സൂര്യ നായകനാകുന്ന കങ്കുവ ഒരു ദൃശ്യ വിസ്മയമാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. സംവിധാനം സിരുത്തൈ ശിവയാണ്. തിരക്കഥയും സിരുത്തൈ ശിവ എഴുതുന്ന ചിത്രം പാന്‍ ഇന്ത്യനായിരിക്കും.

സൂര്യയുടെ കങ്കുവ ഒരുങ്ങുന്നത് മൂന്നൂറ് കോടി ബജറ്റിലാണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൂര്യ കങ്കുവ എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുമ്പോള്‍ പ്രധാനപ്പെട്ട ഒരു ഗാന രംഗത്ത് 100 നര്‍ത്തകരുണ്ടാകും എന്ന് അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നതും ആരാധകരെ വലിയ ആവേശത്തിലാക്കിയിരുന്നു. ദിഷാ പഠാണിയാണ് നായികയായി എത്തുക.

 നടരാജന്‍ സുബ്രമണ്യം ജഗപതി ബാബു, റെഡ്‌ലിന്‍ കിംഗ്‌സ്‌ലെ, കൊവൈ സരള, ആനന്ദരാജ, രവി രാഘവേന്ദ്ര, കെ എസ് രവികുമാര്‍ എന്നിവരും കങ്കുവയില്‍ പ്രധാന കഥാപാത്രങ്ങളായുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.

Advertisement