വിവാഹം ചെയ്യണമെന്ന് സില്‍ക്കിന്റെ വലിയ ആഗ്രഹമായിരുന്നു, ഒരു നല്ല ഭര്‍ത്താവിനെയും മക്കളെയും അവര്‍ സ്വപ്‌നം കണ്ടിരുന്നു, സില്‍ക്ക് സ്മിത തന്നോട് പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തി മധുപാല്‍

141

ഇന്ത്യന്‍ സിനിമയില്‍ ഗ്ലാമറസ് നടയായി നിറഞ്ഞുനിന്നിരുന്ന താരമാണ് സില്‍ക് സ്മിത. നീണ്ട 17 വര്‍ഷക്കാലം സില്‍ക് സ്മിത ഗ്ലാമറസ് നടിയായി സിനിമാ ലോകത്ത് നിറഞ്ഞു നിന്നു. സിനിമകളിലെ സെ ക്‌സ് സിംബലായി മാറിയ സ്മിതയെ തേടി പിന്നീട് നിരന്തരം ഇത്തരം വേഷങ്ങളിലാണ് പ്രധാനമായും എത്തിയത്.

Advertisements

80 കളില്‍ തരംഗം സൃഷ്ടിച്ച നടി അക്കാലത്ത് നിരവധി ഡാന്‍സ് നമ്പറുകളിലും അഭിനയിച്ചിട്ടപണ്ട്. 1979 ല്‍ തമിഴ് ചലച്ചിത്രമായ വണ്ടിച്ചക്രത്തിലെ സില്‍ക് എന്ന കഥാപാത്രത്തിലൂടെയാണ് നടി പ്രേക്ഷക ശ്രദ്ധ നേടിയത്. ഇതോടെ സില്‍ക്ക് എന്ന് കൂടി ചേര്‍ത്ത് സില്‍ക് സ്മിത എന്ന പേരില്‍ നടി അറിയപ്പെട്ടു.

Also Read:വര്‍ക്ക് ചെയ്യുമ്പോള്‍ അവന്‍ ഭയങ്കര സീരിയസാണ്, പുറത്ത് കാണുന്ന ആളൊന്നുമല്ല, ധ്യാനിനെ കുറിച്ച് വിനീത് പറയുന്നത് കേട്ടോ

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഏകദേശം 450 ഓളം സിനിമകളിലാണ് നടി എത്തിയത്. രണ്ട് പതിറ്റാണ്ടിനപ്പുറവും സില്‍ക് സ്മിതയെക്കുറിച്ച് സിനിമാ ലോകത്ത് ചര്‍ച്ചകള്‍ ഉയരാറുണ്ട്. സില്‍ക് സ്മിതയുടെ പേരില്‍ 80 കളില്‍ നിരവധി ഗോസിപ്പുകളും സിനിമാ ലോകത്ത് വന്‍ തോതില്‍ പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ സില്‍ക്ക് സ്മിതയെ കുറിച്ച് നടന്‍ മധുപാല്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. സില്‍ക്ക് അവരുടെ വിവാഹത്തെ കുറിച്ച് ഒത്തിരി സ്വപ്‌നങ്ങള്‍ കണ്ടിരുന്നുവെന്നും നൂറ് ശതമാനവും വളരെ ജെനുവിനായിട്ടുള്ള സ്ത്രീയാണ് സില്‍ക്കെന്നും മധുപാല്‍ പറയുന്നു.

Also Read:കോടികളുടെ ഫ്‌ലാറ്റ്; ബിഗ് ബോസ് താരം അഖില്‍ മാരാരിന്റെ പുതിയ വീട്

ശരീരം മുഴുവന്‍ മേക്കപ്പിട്ടാണ് വരുന്നത്. സില്‍ക്കിന്റെ എറ്റവും വലിയ ആഗ്രഹമായിരുന്നു സിനിമയിലെങ്കിലും അവരെ ആരെങ്കിലും വിവാഹം ചെയ്യണമെന്ന് എന്നും അവര്‍ക്ക് ഭര്‍ത്താവും മക്കളും വേണമെന്നൊക്കെ ആഗ്രഹമുണ്ടായിരുന്നുവെന്നും അതെല്ലാം തന്നോട് പറഞ്ഞിരുന്നുവെന്നും താന്‍ അവരെ ഒത്തിരി ബഹുമാനിക്കുന്നുണ്ടെന്നും മധുപാല്‍ കൂട്ടിച്ചേര്‍ത്തു.

Advertisement