കോടികളുടെ ഫ്‌ലാറ്റ്; ബിഗ് ബോസ് താരം അഖില്‍ മാരാരിന്റെ പുതിയ വീട്

71

ബിഗ്ബോസ് സീസണ്‍ അഞ്ചിന്റെ വിജയിയായി പടിയിറങ്ങിയ അഖില്‍ മാരാരിന്റെ വിശേഷങ്ങള്‍ അറിയാന്‍ ഇന്നും തിരക്ക് കൂട്ടുന്നവരാണ് ആരാധകര്‍. അഞ്ചാം സീസണോടെ ഏറ്റവും കൂടുതല്‍ ആരാധകരെ കിട്ടിയ ഒരു താരമായിട്ടാണ് അഖില്‍ പുറത്തെത്തിയത്.

Advertisements

ഗെയിം ഷോയിലെ മാസ്റ്റര്‍ ബ്രെയിനാണ് അഖിലിന്റേത് എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ബിഗ് ബോസ് ഫിനാലെയില്‍ പ്രതീക്ഷിക്കപ്പെട്ട പോലെ തന്നെ അഖില്‍ കപ്പുയര്‍ത്തുകയായിരുന്നു ഇത്തവണ.

ഇപ്പോഴിതാ ബിഗ് ബോസില്‍ നിന്ന് ഇറങ്ങി ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ പുത്തന്‍ വീട് സ്വന്തമാക്കിയിരിക്കുകയാണ് അഖില്‍. അഖിലിന്റെ അടുത്ത സുഹ്യത്തും ബിഗ് ബോസിലെ മത്സരാര്‍ത്ഥിയും ആയിരുന്ന സെറീനയാണ് ഈ സന്തോഷം പ്രേക്ഷകരെ അറിയിച്ചത്. ഒരു വീഡിയോ പങ്കുവെച്ചാണ് സെറീന ഈ കാര്യം അറിയിച്ചത്.

ഇന്ന് അഖിലേട്ടന്റെ ലക്ഷ്മി ചേച്ചിയുടെയും പിള്ളേരുടെയും പുതിയ വീടിന്റെ പാലുകാച്ചലാണെന്ന് താരം പങ്കിട്ട വീഡിയോയില്‍ പറയുന്നു. പുതിയ ഫ്‌ലാറ്റിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്. വലിയ ഫ്‌ലാറ്റ് തന്നെയാണ് താരം സ്വന്തമാക്കിയത്.

 

 

Advertisement