ഇത് നജീബിന്റെ പ്രണയം; ആടുജീവിതത്തിലെ മറ്റൊരു ഗാനം കൂടി ഇതാ

94

പൃഥ്വിരാജിന്റെ ആടുജീവിതം സിനിമ കാണാനുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേമികള്‍. ഇപ്പോഴിതാ ചിത്രത്തിലെ ഒരു പുതിയ ഗാനം കൂടി റിലീസ് ചെയ്തിരിക്കുകയാണ്. നിന്നെ കിനാവ് കാണും എന്ന ഗാനത്തിന്റെ ലിറിക്‌സ് വീഡിയോ ആണ് പുറത്തുവന്നത് .

Advertisements

എആര്‍ റഹ്‌മാന്‍ സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. വിജയ് യേശുദാസ്, ചിന്മയി ശ്രീപാദ, രക്ഷിതാ സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മാര്‍ച്ച് 28ന് ചിത്രം റിലീസ് ചെയ്യും.

അമല പോളാണ് സിനിമയിലെ നായിക. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം.

വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ആടുജീവിതത്തിന്റെ ശബ്ദമിശ്രണം നിര്‍വഹിച്ചിരിക്കുന്നത്.

ജിമ്മി ജീന്‍ ലൂയിസ് , കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.

 

Advertisement