ഇത്രയും ആഘോഷിക്കാന്‍ മാത്രം എന്താണ് ആ ചിത്രത്തിലുള്ളത്, ഞാന്‍ തൃപ്തയല്ല, മഞ്ഞുമ്മല്‍ ബോയിസിനെ കുറിച്ച് മോശം പ്രതികരണവുമായി തമിഴ് നടി, വിമര്‍ശിച്ച് മലയാളി പ്രേക്ഷകര്‍

117

ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‌സ് ചിത്രത്തിന് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമ മലയാളത്തിലെ ഏറ്റവും വേഗത്തില്‍ നൂറുകോടി കടന്ന ചിത്രം എന്ന റെക്കോഡ് നേടി. ചിത്രത്തിന്റെ നിര്‍മ്മാതാവും പ്രധാന താരവുമായ സൗബിനാണ് ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Advertisements

പുതുമ നിറഞ്ഞ കാഴ്ച അനുഭവിപ്പിക്കുന്ന സിനിമയായ മഞ്ഞുമ്മല്‍ ബോയ്‌സ് ആഗോള ബോക്‌സ് ഓഫീസില്‍ വെറും 12 ദിവസത്തിനുള്ളിലാണ് 100 കോടി ക്ലബില്‍ എത്തിയത്. മലയാളത്തില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത സര്‍വൈവല്‍ ചിത്രമായിരിക്കുന്നു മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന് വിശേഷിപ്പിച്ചാല്‍ അധികമാവില്ല എന്നാണ് നിരൂപകരുടെയടക്കം അഭിപ്രായങ്ങള്‍.

Also Read;കോളേജില്‍ ആരോടും സലിംകുമാറിന്റെ മകനാണ് ഞാനെന്ന് പറഞ്ഞില്ല, സംശയം തോന്നിയവരുടെ മുന്നില്‍ അച്ഛന്‌റെ കുറ്റം പറഞ്ഞ് പിടിച്ചുനിന്നു, ചന്തു സലിംകുമാര്‍ പറയുന്നു

ചിത്രം ആഭ്യന്തര ബോക്സ്ഓഫീസില്‍ ഇതിനോടകം അമ്പത്കോടിയിലധികം നേടിക്കഴിഞ്ഞു. തമിഴ്നാട്ടില്‍ ഇതുവരെ ഒരു മലയാള സിനിമക്കും ലഭിക്കാത്ത സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. എങ്ങും ചിത്രത്തെ കുരിച്ച് നല്ല വാക്കുകള്‍ മാത്രം കേള്‍ക്കവെ മോശം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടി മേഘ്‌ന.

മഞ്ഞുമ്മല്‍ ബോയ്‌സിന് തമിഴ്‌നാട്ടില്‍ ലഭിച്ചതുപോലെ ഇത്രത്തോളം പ്രതികരണം കേരളത്തില്‍ ലഭിച്ചിട്ടില്ലെന്നാണ് താന്‍ മനസ്സിലാക്കിയിരിക്കുന്നത്. എന്തുകൊണ്ടാണ് തമിഴ്‌നാട്ടില്‍ ഇത്രത്തോളം ആഘോഷമായിരിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും എന്തെങ്കിലും വ്യത്യസ്തമായി കൊടുത്തോ എന്നറിയില്ലെന്നും നടി പറഞ്ഞു.

Also Read:അടിവയറ്റില്‍ ബട്ടര്‍ഫ്‌ളൈകളൊന്നും പറക്കാത്ത റിലേഷന്‍ഷിപ്പുകളുമുണ്ട്, എനിക്ക് എത്ര കിട്ടിയാലും പഠിക്കില്ല, തന്റെ പ്രണയങ്ങള്‍ തുറന്നുപറഞ്ഞ് മീനാക്ഷി രവീന്ദ്രന്‍

താന്‍ മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ കണ്ടിട്ടുണ്ട്. എന്നാല്‍ എല്ലാവരും പറയുന്ന പോലെ താന്‍ തൃപ്തയല്ലെന്നും തൃപ്തികരമാകുന്ന രീതിയില്‍ ഒന്നും കിട്ടിയിട്ടില്ലെന്നും ചിത്രത്തിന് ഇത്രത്തോളം ഹൈപ്പ് കൊടുക്കാന്‍ മാത്രം എന്താണ് അതിലുള്ളതെന്നും നടി ചോദിക്കുന്നു.

നടിയുടെ വീഡിയോ വൈറലായതോടെ രൂക്ഷവിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മലയാളികള്‍. മലയാളിയായ നടി ഒരു മലയാളിയുടെ യഥാര്‍ത്ഥ സ്വഭാവം കാണിച്ചുവെന്നും അവളുടെ പുതിയ സിനിമ ശ്രദ്ധിക്കപ്പെടുന്നില്ല, അതിന്റെ കലിപ്പിലാണെന്നുമൊക്കെയാണ് വീഡിയോക്ക് താഴെ വരുന്ന കമന്റുകള്‍.

Advertisement