വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ ഞാന്‍ അറിയപ്പെടുന്ന സംവിധായകനാവുമെന്ന് ലാലേട്ടന്‍ പറഞ്ഞിരുന്നു, ഇക്കാര്യം ഞാനറിയുന്നത് വളരെ വൈകി, മനസ്സുതുറന്ന് ലാല്‍ജോസ്

23

നിരവധി സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കി മലയാള സിനിമയലെ സൂപ്പര്‍ സംവിധായകനായി മാറിയ വ്യക്തിയാണ് ലാല്‍ജോസ്. സ്വതന്ത്ര സംവിധായകന്‍ ആകുന്നതിന് മുന്‍പ് തന്നെ ലാല്‍ജോസ് സിനിമയില്‍ പ്രശസ്തനായിരുന്നു. ഒത്തിരി ഹിറ്റ് ചിത്രങ്ങളാണ് ലാല്‍ജോസ് ഒരുക്കിയത്.

Advertisements

തന്റെ ആദ്യ ചിത്രമായ ഒരു മറവത്തൂര്‍ കനവ് എന്ന സിനിമ ചെയ്യും മുന്‍പേ ലാല്‍ജോസ് എന്ന സംവിധായകന്‍ വലിയ രീതിയില്‍ മലയാള സിനിമയില്‍ അറിയപ്പെട്ടിരുന്നു. പ്രേക്ഷകര്‍ക്കിടയില്‍ ലാല്‍ജോസ് ഒരു വലിയ താരമായില്ലെങ്കിലും സിനിമാക്കാര്‍ക്കിടയില്‍ ലാല്‍ജോസ് എന്ന സംവിധായകന്‍ ശരിക്കുമൊരു ഹീറോ ആയിരുന്നു.

Also Read:അടിവയറ്റില്‍ ബട്ടര്‍ഫ്‌ളൈകളൊന്നും പറക്കാത്ത റിലേഷന്‍ഷിപ്പുകളുമുണ്ട്, എനിക്ക് എത്ര കിട്ടിയാലും പഠിക്കില്ല, തന്റെ പ്രണയങ്ങള്‍ തുറന്നുപറഞ്ഞ് മീനാക്ഷി രവീന്ദ്രന്‍

ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാല്‍ തന്നെക്കുറിച്ച് നടത്തിയ ഒരു പ്രവചനത്തെ കുറിച്ച് സംസാരിക്കുകയാണ് ലാല്‍ജോസ്. തന്റെ ആദ്യ ചിത്രമായ മറവത്തൂര്‍ കനവിന്റെ വിജയാഘോഷം സമ്മര്‍ ഇന്‍ ബത്്‌ലഹേമ് സെറ്റില്‍ വെച്ച് നടക്കുമ്പോഴായിരുന്നു മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞതെന്ന് സംവിധായകന്‍ പറയുന്നു.

സിബി മലയിലിനോടായിരുന്നു ലാല്‍ തന്നെ പറ്റി ഒരു പ്രവചനം പറഞ്ഞത്. താന്‍ മലയാള സിനിമയില്‍ അറിയപ്പെടുന്ന ഒരു സംവിധായകനായി മാറുമെന്നായിരുന്നു സിബിയോട് മോഹന്‍ലാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞതെന്നും ഇക്കാര്യം സിബിയാണ് മറവത്തൂര്‍ കനവിന്റെ വിജയാഘോഷ വേളയില്‍ തന്നോട് പറഞ്ഞതെന്നും ലാല്‍ജോസ് പറയുന്നു.

Also Read;നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ത്രീയാവുക; നസ്രിയ മുതല്‍ ഗീതു മോഹന്‍ദാസ് വരെ

താന്‍ സംവിധായകനാവും മുമ്പ് കമല്‍സാറിന്റെ വിഷ്ണുലോകം എന്ന ചിത്രത്തില്‍ സഹസംവിധായകനായിരുന്നു. ലാലേട്ടനായിരുന്നു നായകനെന്നും അദ്ദേഹം തന്നെയൊന്നും ശ്രദ്ധിച്ചിട്ടുണ്ടാവില്ലെന്നായിരുന്നു താന്‍ അപ്പോഴൊക്കെ കരുതിയിരുന്നതെന്നും എന്നാല്‍ തനിക്ക് തെറ്റിപ്പോയി, അദ്ദേഹം തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നുവെന്നും ലാല്‍ജോസ് പറഞ്ഞു.

Advertisement