നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ത്രീയാവുക; നസ്രിയ മുതല്‍ ഗീതു മോഹന്‍ദാസ് വരെ

31

ഇന്നാണ് ലോക വനിതാദിനം. ഈ ദിനത്തില്‍ ആശംസകള്‍ അറിയിച്ചു നിരവധി താരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. സെലിബ്രിറ്റികളും തങ്ങളുടെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ചെറിയൊരു കുറിപ്പും വനിതാദിനത്തില്‍ പങ്കുവെച്ചു. ഇതില്‍ നസ്രിയ മുതല്‍ ഗീതു മോഹന്‍ദാസ് വരെ ഉണ്ട്. കുറച്ചു നടിമാര്‍ പങ്കുവെച്ച പോസ്റ്റ് നോക്കാം.

Advertisements

സെല്‍ഫി ചിത്രങ്ങള്‍ക്കൊപ്പമാണ് നസ്റിയ നസീമിന്റെ പോസ്റ്റ്. എല്ലാ ദിവസവും സ്ത്രീകളുടെ ദിവസമാണ് എന്ന് നസ്റിയ പറയുന്നു.

അമ്മയും അമ്മമ്മയും അടക്കം താന്‍ ജീവിതത്തില്‍ കണ്ട കരുത്തുറ്റ സ്ത്രീകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് വിന്‍സി വനിത ദിനസം ആശംസിച്ചത്.

ജീവിതത്തിന്റെ ഈ ഘട്ടം എത്തുമ്പോള്‍, ഇത് എന്റെ അവസരമാണ് എന്ന് പറയും, ഹാപ്പി വുമണ്‍സ് ഡേ എന്നാണ് ഗീതു മോഹന്‍ദാസ് ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം പങ്കുവച്ചുകൊണ്ട് പറയുന്നത് .

ഹണിമൂണിന് പോയപ്പോള്‍ എടുത്ത ഫോട്ടോയ്ക്കൊപ്പമാണ് ഗോപിക അനിലിന്റെ ആശംസ. ‘നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ത്രീയാവുക’ എന്ന് ഗോപിക പറയുന്നു.

Advertisement