എനിക്ക് പറക്കണം എന്ന ആഗ്രഹമുണ്ട്, പക്ഷെ !; പച്ചക്കിളിയെ പോലെ അനിഖ സുരേന്ദ്രന്‍

21

2007ല്‍ ഛോട്ടാമുംബൈ എന്ന മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ ചെറിയ വേഷത്തില്‍ എത്തിയ അനിഖ സുരേന്ദ്രന്‍ പിന്നീട് കഥ തുടരുന്നുവെന്ന ചിത്രത്തില്‍ മമതയുടെ മകളായി വേഷമിട്ട് ബാലതാരമായി അരങ്ങേറ്റം കുറിച്ചു. 2013 ല്‍ പുറത്തിറങ്ങിയ അഞ്ചു സുന്ദരികള്‍ എന്ന സിനിമയിലെ കഥാപാത്രമാണ് അനിഘയെ ഏറെ ശ്രദ്ധേയമാക്കിയത്.

Advertisements

ശേഷം തമിഴിലും താരം എത്തി. പിന്നീട് നായികയായും അനിഖ അഭിനയിച്ചു.
അതേസമയം സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമാണ് നടി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്ന ഫോട്ടോകള്‍ എല്ലാം നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

ഇപ്പോഴിതാ പച്ചപ്പിന്റെ പശ്ചാത്തലത്തില്‍, പച്ച നിറത്തിലുള്ള ഉടുപ്പും ധരിച്ച് അനിഖ സുരേന്ദ്രന്‍ നില്‍ക്കുന്ന ഏതാനും ചിത്രങ്ങള്‍ വൈറലാവുന്നു.

എനിക്ക് പറക്കണം എന്ന ആഗ്രഹമുണ്ട്. പക്ഷെ എന്റെ സ്വര്‍ഗ്ഗം മനുഷ്യനിര്‍മിതമായ ഇരുമ്പ് റോഡില്‍ ആണ് എന്നാണ് ഫോട്ടോയ്ക്ക് അനിഖ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

Advertisement