ഒട്ടും ചേര്‍ച്ചയില്ലാത്ത ജോഡി, ഒന്നുകൂടെ ആലോചിച്ചിട്ട് വിവാഹത്തിലെത്തിയാല്‍ പോരെ, വരലക്ഷ്മിയെ ഉപദേശിച്ച് കമന്റുകള്‍, ചൂടന്‍ ചര്‍ച്ച

159

വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് താരപുത്രി കൂടിയായ വരലക്ഷ്മി ശരത്കുമാര്‍. തമിഴ് സൂപ്പര്‍താരം ശരത് കുമാറിന്റെ മകളാണ് വരലക്ഷ്മി.തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലാണ് വരലക്ഷ്മി അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

Advertisements

മലയാള സിനിമയിലും അഭിനയിച്ചിട്ടുള്ള വരലക്ഷ്മി മമ്മൂട്ടിയുടെ കസബ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെ ആണ് മലയാളത്തില്‍ എത്തിയത്. ഈ ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിന് ഗംഭീര സ്വീകരണം ആണ് ലഭിച്ചത്. പിന്നീട് മമ്മൂട്ടിയുടെ തന്നെ മാസ്റ്റര്‍പീസ് എന്ന ചിത്രത്തിലും വരലക്ഷ്മി ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

Also Read:ഒറ്റയ്ക്ക് ജീവിക്കാന്‍ തുടങ്ങിയപ്പോഴാണ് ഫാമിലി ലൈഫ് ശരിക്കും ആസ്വദിക്കുന്നത്, പുതിയ വീട്ടിലെ വിശേഷങ്ങള്‍ പങ്കുവെച്ച് യുവയും മൃദുലയും

തന്റെ അഭിപ്രായങ്ങള്‍ ഏത് വേദിയിലും മടി കൂടാതെ തുറന്ന് പറയുന്ന ബോള്‍ഡ് ആയ നടിയാണ് വരലക്ഷ്മി ശരത്കുമാര്‍. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം. നിക്കോളായ് സച്ചിദേവാണ് വരലക്ഷ്മിയുടെ വരന്‍. കഴിഞ്ഞ 14 വര്‍ഷമായി ഇരുവരും പരസ്പരം അറിയാവുന്നവരാണ്.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത് ഈ വര്‍ഷം അവസാനമായിരിക്കും വിവാഹം. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ അതിന് താഴെ വന്ന കമന്റുകളാണ് ശ്രദ്ധനേടുന്നത്.

Also Read:കുട്ടിക്കാലം മുതലേയുള്ള ആഗ്രഹം, ഒടുവില്‍ ചിത്രാമ്മയെ നേരില്‍ കണ്ടു, കെട്ടിപ്പിടിച്ച് ഉമ്മവെച്ച് ലക്ഷ്മിക്കുട്ടി, കണ്ണീരണിഞ്ഞ് പിഷാരടി, വീഡിയോ വൈറല്‍

നിക്കോളായ് സച്ചിദേവിന്റെ ശരീരത്തെ കുറിച്ചായിരുന്നു കമന്റുകളേറെയും. ഒട്ടും ചേര്‍ച്ചയില്ലാത്ത ജോഡി എന്നായിരുന്നു ഒരാള്‍ കുറിച്ചത്. വരലക്ഷ്മിക്ക് ചേരാത്ത വരനെന്നും അക്വാമാനെപ്പോലെയുണ്ടല്ലോ എന്നും ഒന്നുകൂടി ചിന്തിച്ചിട്ട് വിവാഹത്തിലേക്ക് കടന്നാല്‍ േേപാലെ എന്നും കമന്റുകളുണ്ട്.

Advertisement