ഇങ്ങനെയുള്ള ആചാരങ്ങള്‍ സമൂഹത്തിലുണ്ടെന്ന് അറിയാമായിരുന്നു, ആ പെണ്‍കുട്ടി അനുഭവിച്ച കാര്യങ്ങള്‍ എന്താണെന്ന് എനിക്കറിയില്ലായിരുന്നു, ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണെ കുറിച്ച് നിമിഷ പറയുന്നു

32

വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ മലയാളത്തില്‍ മികച്ച സ്വാഭാവിക വേഷങ്ങള്‍ ചെയ്ത് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് യുവ നടി നിമിഷ സജയന്‍. ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ആണ് മലയാള സിനിമയിലേക്ക് എത്തിയത്.

Advertisements

ഒരു കുപ്രസിദ്ധ പയ്യന്‍, മാലിക്, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, നായാട്ട്, ഈട, തുടങ്ങി നിരവധി സിനിമകളിലുടെ മികച്ച അഭിനയം കാഴ്ചവെച്ച് ധാരാളം അഭിനന്ദനങ്ങള്‍ താരം നേടിയെടുത്തിരുന്നു. മികച്ച നടിക്ക് ഉള്ള കേരള സംസ്ഥാന അവാര്‍ഡും നിമിഷ സജയന് ലഭിച്ചിട്ടുണ്ട്.

Also Read:ഒട്ടും ചേര്‍ച്ചയില്ലാത്ത ജോഡി, ഒന്നുകൂടെ ആലോചിച്ചിട്ട് വിവാഹത്തിലെത്തിയാല്‍ പോരെ, വരലക്ഷ്മിയെ ഉപദേശിച്ച് കമന്റുകള്‍, ചൂടന്‍ ചര്‍ച്ച

ഇപ്പോഴിതാ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമ ചെയ്യുന്ന സമയത്ത് താന്‍ ഒരിക്കലും ആ കഥാപാത്രം കടന്നുപോയ സാഹചര്യം എന്താണെന്ന് താന്‍ എക്‌സ്പീരിയന്‍സ് ചെയ്തിട്ടില്ലെന്ന് നിമിഷ പറയുന്നു.

ഇങ്ങനെയുള്ള ആചാരങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്ന് തനിക്ക് അറിയാമായിരുന്നു. ഇങ്ങനെയെല്ലാമുണ്ടെന്ന കാര്യം ഓഡിയന്‍സ് അറിഞ്ഞിരുന്നാല്‍ മതിയെന്നും തനിക്ക് അത് മനസ്സിലാക്കി കൊടുക്കാന്‍ കഴിഞ്ഞുവെന്നും നിമിഷ പറയുന്നു.

Also Read:ഒറ്റയ്ക്ക് ജീവിക്കാന്‍ തുടങ്ങിയപ്പോഴാണ് ഫാമിലി ലൈഫ് ശരിക്കും ആസ്വദിക്കുന്നത്, പുതിയ വീട്ടിലെ വിശേഷങ്ങള്‍ പങ്കുവെച്ച് യുവയും മൃദുലയും

മലയാളത്തില്‍ മാത്രമല്ല, കഴിഞ്ഞ വര്‍ഷം അന്യഭാഷ ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. ഡെല്‍ഹി ക്രൈംസിന് പിന്നാലെ റിച്ച് മെഹ്ത് സംവിധാനം ചെയ്യുന്ന പോച്ചര്‍ എന്ന വെബ് സീരിസാണ് നിമിഷയുടെ ഏറ്റവും പുതിയ പ്രൊജക്ട്.

Advertisement