താങ്കളെപ്പോലെ മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ല; ഷാരൂഖാനെ കുറിച്ച് മോഹന്‍ലാല്‍

69

വനിത ഫിലിം അവാര്‍ഡ്‌സ് വേദിയില്‍ താന്‍ അവതരിപ്പിച്ച ഡാന്‍സിനെ പ്രശംസിച്ച് എത്തിയ ബോളിവുഡ് താരം ഷാരൂഖാന് മറുപടി നല്‍കി നടന്‍ മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയ വഴിയായിരുന്നു മോഹന്‍ലാലിന്റെ മറുപടി. ഷാറൂഖാനെ പോലെ ചുവടുവെക്കാന്‍ മറ്റാര്‍ക്കും കഴിയില്ല എന്ന് പറഞ്ഞ ലാല്‍ നല്ല വാക്കുകള്‍ പറഞ്ഞതിന് നന്ദി അറിയിക്കുകയും ചെയ്തു. 

‘പ്രിയ ഷാറുഖ്, താങ്കളെപ്പോലെ മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ല. അനുകരണം പോലും അസാധ്യമാകു വിധം നിങ്ങളെപ്പോഴും സ്വന്തം ശൈലിയില്‍ ശരിക്കും ജീവിക്കുന്ന വ്യക്തിയാണ്, ഒറിജനല്‍ സിന്ദാ ബന്ദാ! നല്ല വാക്കുകള്‍ക്ക് നന്ദി. പിന്നെ… ഡിന്നര്‍ മാത്രം മതിയോ? പ്രാതലിലും നമുക്കൊരു ‘സിന്ദാ ബന്ദാ’ പിടിച്ചാലോ?’, മോഹന്‍ലാല്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

Advertisements

ഷാറുഖ് നായകനായെത്തിയ ‘ജവാന്‍’ എന്ന ചിത്രത്തിലെ ‘സിന്ദ ബാന്ദ’ പാട്ടിനൊപ്പമാണ് മോഹന്‍ലാല്‍ ചുവടുവച്ചത്.

ഇതിന്റെ വിഡിയോ കണ്ട് അതിശയം തോന്നിയ ഷാറുഖ്, മോഹന്‍ലാല്‍ ചെയ്തതിന്റെ പകുതിയെങ്കിലും തനിക്കു ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

 

 

Advertisement