Home Entertainment Celebrities

പ്രസംഗിക്കുന്നത് കേട്ട് പ്രണയം തോന്നിപ്പോയിട്ടുണ്ട്, ഷാഫി പറമ്പിലിനെ കുറിച്ച് അനുശ്രീ പറയുന്നത് കേട്ടോ, കൈയ്യടിച്ച് ആരാധകര്‍

781

മലയാള സിനിമയില്‍ സജീവമായ അഭിനേത്രിയാണ് അനുശ്രീ. 2012ല്‍ റിലീസായ ലാല്‍ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലെയ്സ് ആണ് അനുശ്രീയുടെ ആദ്യ സിനിമ. പിന്നീട് ചന്ദ്രേട്ടന്‍ എവിടെയാ, മഹേഷിന്റെ പ്രതികാരം എന്നി സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ നടിയായി മാറി.


ഇതിന് പിന്നാലെ കൈ നിറയെ ചിത്രങ്ങള്‍ ആയിരുന്നു അനുശ്രീയ്ക്ക്. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു താരം കൂടിയാണ് അനുശ്രീ. തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഇടയ്ക്കിടെ എത്താറുണ്ട് താരം.

Advertisements

Also Read:അഭിനയത്തിലേക്ക് എത്തിയില്ല, പക്ഷേ നിത അംബാനി വരെ ഉപദേശം തേടുന്ന വ്യക്തി, നടന്‍ കുഞ്ചന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍ വൈറല്‍

ഇപ്പോഴിതാ ഒരു പൊചുവേദിയില്‍ വെച്ച് ഷാഫി പറമ്പില്‍ എംഎല്‍എയെ കുറിച്ച് അനുശ്രീ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്ന്ത്. തനിക്ക് രാഷ്ട്രീയമോ രാഷ്ട്രീയക്കാരെയോ ഒന്നും അറിയില്ലെന്നും ആകെ അറിയാവുന്നത് ഗണേഷേട്ടനെയാണെന്നും അനുശ്രീ പറയുന്നു.

പിന്നെ തനിക്ക് പ്രസംഗിക്കുന്നത് കേട്ട് ഭയങ്കര പ്രണയം തോന്നിയിട്ടുള്ള ആള്‍ ഷാഫി പറമ്പിലാണ്. തനിക്ക് ഷാഫി ചേട്ടനൊപ്പം ഇങ്ങനെയൊരു വേദി പങ്കിടാന്‍ കഴിഞ്ഞതില്‍ സന്തോഷം തോന്നുവെന്നും അനുശ്രീ പൊതുവേദിയില്‍ വെച്ച് പറഞ്ഞു.

Also Read:ഭംഗിയുള്ള ഒത്തിരി പെണ്‍കുട്ടികളെ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട്, വെറുതേ ഹായ് മെസ്സേജ് അയക്കുന്നത് എനിക്ക് ഇഷ്ടമല്ല, തുറന്നുപറഞ്ഞ് ഉണ്ണിമുകുന്ദന്‍

ഷാഫി പറമ്പിലിനെ കുറിച്ച് അനുശ്രീ സംസാരിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അനുശ്രീ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്നും കേരള മുഖ്യമന്ത്രി വരെയാവാന്‍ യോഗ്യതയുള്ളയാളാണ് ഷാഫിയെന്നുമാണ് താഴെ വരുന്ന കമന്റുകള്‍.

Advertisement