ടൊവിനോ തോമസിന്റെ ഭാര്യപിതാവ് വിന്‍സന്റ് ജോസഫ് അന്തരിച്ചു

141

നടന്‍ ടൊവിനോ തോമസിന്റെ ഭാര്യപിതാവ് വിന്‍സന്റ് ജോസഫ് കുന്നംകുടത്ത് അന്തരിച്ചു. 66 വയസായിരുന്നു ഇദ്ദേഹത്തിന് . ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂള്‍ ഹൈസ്‌കൂള്‍ മുന്‍ അദ്ധ്യാപകനായിരുന്നു വിന്‍സന്റ് ജോസഫ്.

Advertisements

വ്യാഴാഴ്ച വൈകീട്ട് 6.10നായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീട്രലില്‍ നടക്കും. ഭാര്യ: മേരി വിജയം. മക്കള്‍: ലിഡിയ ടൊവിനോ, ജോസ്വിന്‍. മരുമക്കള്‍: ടൊവിനോ തോമസ്, റോസ്.

 

 

 

Advertisement