ജീവിതത്തില്‍ ആര്‍ക്കെങ്കിലും വേണ്ടി പ്രത്യേകമായി എന്തെങ്കിലും ചെയ്തുകൊടുത്തിട്ടുണ്ടെങ്കില്‍ അത് അയാള്‍ക്ക് മാത്രം, തുറന്നുപറഞ്ഞ് നയന്‍താര, ഞെട്ടി ആരാധകര്‍

172

മലയാള സിനിമയിലൂടെ അഭിനയ ലോകത്ത് എത്തിയ നടിയാണ് നയന്‍താര. എന്നാല്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ നടിക്ക് ലഭിച്ചത് അന്യഭാഷയില്‍ നിന്നാണ്. ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാള്‍ ആയി നയന്‍ മാറിക്കഴിഞ്ഞു.

Advertisements

ഇതിനിടെയും നടിയെ വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകളും പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. എന്നാല്‍ വല്ലപ്പോഴും മാത്രമേ ഇതിനോട് പ്രതികരിക്കാറുള്ളു നടി. നടി എന്നത് പോലെ ബിസിനസിലും ഈ താരം തന്റെ കഴിവ് തെളിയിച്ചു.

Also Read: ടൊവിനോ തോമസിന്റെ ഭാര്യപിതാവ് വിന്‍സന്റ് ജോസഫ് അന്തരിച്ചു

2021ല്‍ ഭര്‍ത്താവ് വിഘ്നേഷ് ശിവനൊപ്പം റൗഡി പിക്‌ചേഴ്‌സ് എന്ന നിര്‍മ്മാണ കമ്പനി നയന്‍താര ആരംഭിച്ചിരുന്നു. ഈ വര്‍ഷം അതില്‍ നിന്നും വ്യത്യസ്തമായി വൈവിദ്ധ്യമായ ഉത്പന്നങ്ങളുമായി ഒരു വലിയ ബ്രാന്റ് തന്നെ അവതരിപ്പിച്ചിട്ടുണ്ട് നയന്‍താര.

ഇപ്പോഴിതാ അന്നപൂര്‍ണി എന്ന സിനിമയുട പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ ഒരു അഭിമുഖത്തില്‍ നയന്‍താര പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ജീവിതത്തില്‍ എന്തെങ്കിലും പ്രത്യേകമായി ചെയ്തുകൊടുത്തിട്ടുണ്ടെങ്കില്‍ അത് വിക്കിക്ക് വേണ്ടി മാത്രമാണെന്ന് നയന്‍താര പറയുന്നു.

Also Read: ചൈന ടിബറ്റില്‍ നടത്തുന്നത് അധിനിവേശമാണെന്ന് പറയുക മാത്രമല്ല ചെങ്കൊടിക്ക് ഒരു ഏറും വച്ചു കൊടുത്തു; സന്ദീപ് വാര്യര്‍

വിക്കിക്ക് കേക്കുകളില്‍ ഏതാണ് ഇഷ്ടമെന്നും ആ കേക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നും യൂട്യൂബിലൊക്കെ നോക്കി പഠിച്ചു. അത് ഉണ്ടാക്കി കൊടുത്തുവെന്നും ബനാന വാള്‍നട് കേക്കാണ് വിക്കിക്ക് കൂടുതല്‍ ഇഷ്ടമെന്നും നയന്‍താര പറഞ്ഞു.

Advertisement