അമ്മ വഴക്ക് പറഞ്ഞാല്‍ പ്രശ്‌നമില്ല, എന്റെ മുഖം കറുത്താല്‍ അവള്‍ക്ക് സങ്കടമാവും, മകളെ കുറിച്ച് ഗിന്നസ് പക്രു പറയുന്നു

80

മലയാളത്തിന്റെ ഇഷ്ടതാരമാണ് ഗിന്നസ് പക്രു. കുഞ്ഞന്‍ നായകന്‍ എന്നാണ് പക്രുവിനെ വിശേഷിപ്പിക്കാറുള്ളത്. സിനിമാ നടന്‍ എന്നതിലുപരി നിര്‍മ്മാതാവും, സംവിധായകനുമൊക്കെയാണ് അദ്ദേഹം.

Advertisements

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കിയതിന് ശേഷമാണ് അദ്ദേഹത്തെ ഗിന്നസ് പക്രു എന്നു വിളിക്കുന്നത്. വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനും ഇപ്പോള്‍ സംവിധായകനുമാണ് ഗിന്നസ് പക്രു എന്ന അജയകുമാര്‍.

Also Read: ജീവിതത്തില്‍ ആര്‍ക്കെങ്കിലും വേണ്ടി പ്രത്യേകമായി എന്തെങ്കിലും ചെയ്തുകൊടുത്തിട്ടുണ്ടെങ്കില്‍ അത് അയാള്‍ക്ക് മാത്രം, തുറന്നുപറഞ്ഞ് നയന്‍താര, ഞെട്ടി ആരാധകര്‍

സൂപ്പര്‍ഹിറ്റ് ഡയറക്ടര്‍ വിനയന്‍ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ ഒരു മുഴുനീളന്‍ സിനിമയില്‍ അഭിനയിക്കുന്ന ഏറ്റവും നീളം കുറഞ്ഞ ആള്‍ എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കിയ ആളാണ് അജയകുമാര്‍. അടുത്തിടെയായിരുന്നു താരത്തിന് രണ്ടാമത്തെ പെണ്‍കുഞ്ഞ് പിറന്നത്.

ഇപ്പോഴിതാ തന്റെ മക്കളെ കുറിച്ചും കുടുംബത്തെ കുറിച്ചും പക്രു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. താനും മൂത്തമകളും ശരിക്കും കൂട്ടുകാരെ പോലെയാണെന്നും അമ്മ എത്ര വഴക്ക് പറഞ്ഞാലും അവള്‍ക്ക് പ്രശ്‌നമില്ലെന്നും എന്നാല്‍ തന്റെ മുഖമൊന്ന് കറുത്താല്‍ അവളാകെ സങ്കടത്തിലാവുമെന്നും പക്രു കൂട്ടിച്ചേര്‍ത്തു.

Also Read: ചൈന ടിബറ്റില്‍ നടത്തുന്നത് അധിനിവേശമാണെന്ന് പറയുക മാത്രമല്ല ചെങ്കൊടിക്ക് ഒരു ഏറും വച്ചു കൊടുത്തു; സന്ദീപ് വാര്യര്‍

അവള്‍ ചെറിയ ക്ലാസ്സില്‍ പഠിക്കുമ്പോഴേ തന്നെ ഒരു സമപ്രായക്കാരനായിട്ടാണ് കണ്ടത്. വലിയ ക്ലാസ്സിലെത്തിയപ്പോഴായിരുന്നു അച്ഛനൊരു നടനാണെന്ന് അവള്‍ അറിഞ്ഞതെന്നും ഇന്ന് ദീത്തുവിനെ ഉത്തരവാദിത്വങ്ങള്‍ കൂടിയിട്ടുണ്ടെന്നും കാരണം അവള്‍ വല്യേച്ചിയായെന്നും ദ്വിജകീര്‍്ത്തി എത്തിയല്ലോ എന്നും പക്രു പറയുന്നു.

ദീത്തുവിനെ അവള്‍ക്ക് വലിയ ഇഷ്ടമാണ്. ചോറ്റാനിക്കരയില്‍ സ്വന്തമായി ഒരു വീട് വേണമെന്നത് ഒരു സ്വപ്‌നമായിരുന്നു. വീടിന്റെ ഓരോ നിര്‍മ്മാണത്തിലും താന്‍ ഇടപെട്ടിട്ടുണ്ടെന്നും കുറച്ച് കാലമായി അതിന്റെയൊക്കെ തിരക്കിലായിരുന്നുവെന്നും താരം പറയുന്നു.

Advertisement