ചൈന ടിബറ്റില്‍ നടത്തുന്നത് അധിനിവേശമാണെന്ന് പറയുക മാത്രമല്ല ചെങ്കൊടിക്ക് ഒരു ഏറും വച്ചു കൊടുത്തു; സന്ദീപ് വാര്യര്‍

81

ധ്യാൻ ശ്രീനിവാസൻ നായകനായ പുതിയ ചിത്രം ചീനാ ട്രോഫിക്ക് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. ഇപ്പോഴിതാ ബിജെപി നേതാവ് സന്ദീപ് വാര്യർ സിനിമ കണ്ട് പ്രതികരണം നടത്തിയിരിക്കുകയാണ്.

Advertisements

സോഷ്യൽ മീഡിയയിലൂടെയാണ് സന്ദീപ് വാര്യരുടെ പ്രതികരണം. ‘ചീനാ ട്രോഫി എന്ന ധ്യാൻ ശ്രീനിവാസൻ സിനിമ കണ്ടു. ചെറിയ പടമാണ്. കുറച്ച് തമാശകൾ ഒക്കെ ഉള്ള ഒരു ഫീൽ ഗുഡ് മൂവി. പക്ഷേ എന്നെ ആകർഷിച്ചത് ഈ ചെറിയ സിനിമ പറഞ്ഞ രാഷ്ട്രീയവും അത് പറയാൻ അവർ കാണിച്ച ചങ്കുറപ്പുമാണ്.

മനുഷ്യാവകാശത്തെക്കുറിച്ച് പുരപ്പുറത്ത് നിന്ന് ഗിരിപ്രഭാഷണം നടത്തുന്ന കമ്മ്യൂണിസ്റ്റ് കപടമുഖം വലിച്ചു കീറുന്നുണ്ട് ഈ സിനിമ. ചൈന ടിബറ്റിൽ നടത്തുന്നത് അധിനിവേശമാണെന്ന് പറയുക മാത്രമല്ല ചെങ്കൊടിക്ക് ഒരു ഏറും വച്ചു കൊടുത്തിട്ടുണ്ട് സിനിമയിൽ. അതിഷ്ടമായി. അമിത പ്രതീക്ഷകളുടെ ഭാരമില്ലാതെ പോയാൽ കുറച്ച് നേരം ചിരിക്കാം’, സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം അനിൽ ലാൽ സംവിധാനം ചെയ്ത ചിത്രത്തിൽ ജാഫർ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനിൽ ബാബു, ജോണി ആന്റണി, ജോർഡി പൂഞ്ഞാർ, നാരായണൻ കുട്ടി, വരദ, ബിട്ടു തോമസ് എന്നീ താരങ്ങളും അഭിനയിച്ചിട്ടുണ്ട്.

 

 

Advertisement