കിട്ടിയ സൗഹൃദങ്ങളൊക്കെ പാരകളായിരുന്നു, എനിക്കത് മനസിലാക്കാന്‍ സാധിച്ചില്ല; രാധിക

49

ലാൽജോസ് സംവിധാനം ചെയ്ത ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലെ റസിയായി മലയാളി മനസുകളിൽ ഇടം പിടിച്ച് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി രാധിക. നേരത്തെ മ്യൂസിക് ആൽബങ്ങളിലൂടെയാണ് രാധിക അഭിനയ രംഗത്തേക്കെത്തിയത്. വിവാഹത്തോടെ സിനിമയിൽ നിന്നു മാറി നിന്ന താരം ആയിഷ എന്ന ചിത്രത്തിലൂടെ തിരിച്ചു വന്നു.

Advertisements

ഇപ്പോഴിതാ പുതിയ വിശേഷം പങ്കുവെക്കുന്നതിനിടെ തന്റെ സൗഹൃദത്തെ കുറിച്ചും പറയുകയാണ് താരം. എപ്പോഴും സംസാരിക്കുന്ന, ഒരു ക്ലോസ് സർക്കിൾ തനിക്ക് കുറവാണെന്ന് രാധിക പറയുന്നു. ക്രിസ്തുമസിനും വിഷുവിനുമൊക്കെ മെസേജ് അയക്കാറുണ്ട്. എന്നാൽ എല്ലാവരുമായുള്ള ബന്ധം നഷ്ടമായി.

മുമ്പൊക്കെ എനിക്ക് സൗഹൃദങ്ങൾ ഇഷ്ടമായിരുന്നു. പക്ഷെ കിട്ടിയതൊക്കെ പാരകളായിരുന്നു. എന്റെ ക്യാരക്ടർ വച്ച് എനിക്കത് മനസിലാക്കാൻ സാധിച്ചിരുന്നില്ല. മനസിലായപ്പോൾ എന്തിനാണ് ഞാൻ പോയി പണി മേടിക്കുന്നതെന്ന് ചിന്തിച്ചു. അതോടെ കാണുമ്പോൾ മാത്രം സംസാരിക്കുന്ന രീതിയായെന്നും രാധിക പറഞ്ഞു.

അതേസമയം മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി സിദ്ധിഖ്‌ലാൽ ഒരുക്കിയ സുപ്പർഹിറ്റ് ചിത്രം വിയറ്റ്‌നാം കോളനിയിൽ ബാലതാരമായി തുടക്കം കുറിച്ച താരമാണ് രാധിക. തുടർന്ന് ഇരുപത്തഞ്ചിലധികം സിനിമകളിൽ നടി അഭിനയിച്ചു.

also read
പെണ്ണില്ല പെണ്ണില്ല എന്ന് പറഞ്ഞു നടന്നവന് വരെ പെണ്ണായി; കമന്റിട്ടയാള്‍ക്ക് മറുപടി നല്‍കി ഷൈന്‍ ടോം ചാക്കോന്റെ കാമുകി

Advertisement