പെണ്ണില്ല പെണ്ണില്ല എന്ന് പറഞ്ഞു നടന്നവന് വരെ പെണ്ണായി; കമന്റിട്ടയാള്‍ക്ക് മറുപടി നല്‍കി ഷൈന്‍ ടോം ചാക്കോന്റെ കാമുകി

217

ഈ അടുത്തായിരുന്നു നടൻ ഷൈൻ ടോം ചാക്കോ തൻറെ പ്രണയം വെളിപ്പെടുത്തിയത്. ഡാൻസ് പാർട്ടി എന്ന സിനിമയുടെ പ്രമോഷന് വേണ്ടി താരം വന്നത് തന്റെ കാമുകിക്കൊപ്പം ആയിരുന്നു . രണ്ടുപേരും ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ചു കൊണ്ടായിരുന്നു അന്ന് വന്നത്. ആളുടെ പേര് തനു എന്നാണെന്ന് ഷൈൻ തന്നെയാണ് പറഞ്ഞത്. പിന്നാലെ മറ്റു ചിത്രങ്ങളും താരം പങ്കിട്ടു.

Advertisements

ഇപ്പോഴിതാ ഷൈൻ ടോം ചാക്കോയ്ക്കൊപ്പമുള്ള പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് തനു. ലവ് ക്വോട്സുകൾക്കൊപ്പമാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്യുന്നത്.’പ്രണയത്തിന് പ്രത്യേക അർത്ഥം നൽകിയവൻ’ എന്ന് പറഞ്ഞാണ് ചേർന്നു നിൽക്കുന്ന മൂന്ന് ഫോട്ടോകൾ തനു പങ്കുവച്ചത്. അതിന് താഴേ വന്ന മിക്ക കമന്റുകൾക്കും തനു മറുപടി നൽകി.

അണ്ണൻ പെണ്ണ് കെട്ടില്ല എന്നാണ് ഞാൻ വിചാരിച്ചത്. സിംഗിൾസിനൊക്കെ ഒരു മോട്ടിവേഷൻ ആയിരുന്നു. എന്റെ മോട്ടിവേഷൻ പോയി’ എന്ന് പറഞ്ഞു വന്ന ആളോട്, ‘എപ്പോഴും സിംഗിൾ ആവാൻ പറ്റുമോ’ എന്നായിരുന്നു തനുവിന്റെ ചോദ്യം.

‘പെണ്ണില്ല പെണ്ണില്ല എന്ന് പറഞ്ഞു നടന്നവന് വരെ പെണ്ണായി’ എന്ന് പറഞ്ഞയാളോട്, ‘അതെന്താ മൊയ്തീനെ അങ്ങനെ ഒരു പറച്ചിൽ’ എന്ന് ചോദിച്ച് തനു എത്തി. അങ്ങനെ ചിത്രത്തിന് താഴെ വന്ന ഒട്ടുമിക്ക കന്റിനും താരം മറുപടി നൽകി.

Advertisement