അവള്‍ തിരിച്ചു വരും എന്ന് കരുതി, അഭിമുഖത്തില്‍ പറഞ്ഞപ്പോഴാണ് ഞാനും അത് വിശ്വസിച്ചത്; ഫിറോസ്

135

ഈ അടുത്തായിരുന്നു സജിനയുടെ ഫിറോസിന്റെ വിവാഹമോചന വാർത്ത സോഷ്യൽ മീഡിയയിൽ എത്തിയത്. സജിന തന്നെയാണ് ഒരു അഭിമുഖത്തിൽ ഈ കാര്യം പറഞ്ഞത്. പിന്നാലെ ഫിറോസ് നൽകിയ അഭിമുഖത്തിലും വിവാഹമോചനത്തെക്കുറിച്ച് സംസാരിച്ചു. സജിന തിരിച്ചുവരുമെന്ന് തന്നെയാണ് കരുതിയത്, അഭിമുഖത്തിൽ ഈ കാര്യം സംസാരിച്ചപ്പോഴാണ് ഞാനും ഇത് വിശ്വസിച്ചത്, അവൾ ഒരിക്കലും ഇതേക്കുറിച്ച് പറയില്ലായിരുന്നുവെങ്കിൽ ഞാനും പറയില്ലായിരുന്നു എന്ന് ഫിറോസ് പറഞ്ഞു.

Advertisements

അതേസമയം 10 വർഷം മകനുള്ളതുകൊണ്ടാണ് സന്തോഷമായി മുന്നോട്ടുപോയതെന്നും ഇനി അത് മിസ്സ് ചെയ്യും എന്നും താരം പറഞ്ഞു. കുഞ്ഞിൻറെ കാര്യത്തിൽ ഞങ്ങൾക്ക് രണ്ടുപേർക്കും ഒരേ ഉത്തരവാദിത്വമാണ്.

പാറിപ്പറക്കാൻ സ്വാതന്ത്ര്യം കൊടുക്കാത്തതാണ് വിവാഹമോചനത്തിന് കാരണം എന്ന് ഒരു അഭിമുഖത്തിൽ ഫിറോസ് പറഞ്ഞിരുന്നു, അതിനും താരം വിശദീകരണം നൽകി. എൻറെ കരിയറിൽ സജിനയും സജിനയുടെ കരിയറിൽ ഞാനും സപ്പോർട്ട് ചെയ്തിട്ടുണ്ട്. സജിന ഷൂട്ടിന് പോകുമ്പോൾ കുഞ്ഞിനെ നോക്കുന്നത് ഞാനാണ് , അതൊക്കെ ഞങ്ങൾ പരസ്പരം നൽകുന്ന സ്വാതന്ത്ര്യമാണ്. അതിനപ്പുറത്തെ പാറിപ്പറക്കിലും സ്വാതന്ത്ര്യം എനിക്ക് അംഗീകരിക്കാൻ കഴിയില്ല ഫിറോസ് പറഞ്ഞു.

സജിനയുടെ ഉമ്മയെ ഞാൻ സ്‌നേഹിക്കുന്നില്ല എന്നാണ് ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. സജിനയുടെ ഉമ്മയോട് എൻറെ ഉമ്മയോട് എന്നത് പോലെ എനിക്ക് സ്‌നേഹമുണ്ട്. പക്ഷേ അത് സജിന ആഗ്രഹിക്കുന്നത് പോലെ അല്ല. ഉമ്മയെ കൂട്ടി ലോകം ചുറ്റാൻ ഒന്നും എനിക്ക് പറ്റില്ലെന്ന് ഫിറോസ് പറഞ്ഞു.

വിവാഹമോചനത്തിനു വേണ്ടി വക്കീലിനെ കണ്ടു എന്ന് അറിഞ്ഞപ്പോൾ പോലും ഇതൊരു പാടയാണെന്നും , അവൾ തിരിച്ചു വരും എന്ന് ഞാൻ മനസ്സിലാക്കി , സജ്‌ന പേരുമാറ്റിയപ്പോൾ ഞാൻ ഞെട്ടി. പിന്നീട് അഭിമുഖത്തിൽ പറഞ്ഞപ്പോഴാണ് ഞാൻ ഇത് വിശ്വസിച്ചത് ഫിറോസ് പറഞ്ഞു.

 

Advertisement