കുറച്ച് സിനിമകള്‍ പരാജയപ്പെട്ടു, എനിക്കൊന്നും ചെയ്യാനാവില്ലല്ലോ, അങ്ങനെ സംഭവിച്ചുപോയി, മോഹന്‍ലാല്‍ പറയുന്നു

112

മലയാളികളുടെ താരരാജാവാണ് മോഹന്‍ലാല്‍. നിരവധിചിത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ച താരത്തിന്റെ പുതിയ ചിത്രങ്ങളുടെ അപ്ഡേറ്റുകള്‍ക്കായി ആകാംക്ഷയോടെയാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്.

Advertisements

ഇനി ഒരുപിടി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായത്. മലൈക്കോട്ടെ വാലിബന്‍, ഋഷഭ, എമ്പുരാന്‍ തുടങ്ങിയവ ഉദാഹരണങ്ങള്‍ മാത്രം. നാല്‍പ്പതിലേറെ വര്‍ഷങ്ങളായി സിനിമയില്‍ സജീവമാണ് മോഹന്‍ലാല്‍.

Also Read: അമ്മ വഴക്ക് പറഞ്ഞാല്‍ പ്രശ്‌നമില്ല, എന്റെ മുഖം കറുത്താല്‍ അവള്‍ക്ക് സങ്കടമാവും, മകളെ കുറിച്ച് ഗിന്നസ് പക്രു പറയുന്നു

ഈ വര്‍ഷം പുറത്തിറങ്ങിയ താരത്തിന്റെ പല സിനിമകളും പരാജയപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍. ജീവിതത്തില്‍ നന്നാവണമെന്ന് വിചാരിക്കുന്ന പല കാര്യങ്ങളും ശരിയാവാതെ പോകുന്നത് പോലെയാണ് താന്‍ സിനിമകളുടെ പരാജയത്തെ കാണുന്നതെന്ന് മോഹന്‍ലാല്‍ പറയുന്നു.

ചില നല്ല സിനിമകളും തിയ്യേറ്ററില്‍ ഓടുന്നില്ല. അതിന്റെ കാരണമെന്താണെന്ന് തനിക്ക് അറിയില്ലെന്നും പരാജയപ്പെട്ട സിനിമകളെ താന്‍ പരാജയമായിട്ടൊന്നും കാണുന്നില്ലെന്നും അങ്ങനെ സംഭവിച്ചുപോയി എന്ന് മാത്രമേ വിചാരിക്കാറുള്ളൂവെന്നും മോഹന്‍ലാല്‍ പറയുന്നു.

Also Read: ടൊവിനോ തോമസിന്റെ ഭാര്യപിതാവ് വിന്‍സന്റ് ജോസഫ് അന്തരിച്ചു

അങ്ങനെ സംഭവിച്ചുപോയതിന് ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ.ഒരു സിനിമ ചെയതു തുടങ്ങുമ്പോള്‍ അതൊരു നല്ല സിനിമയാവണമെന്ന് മാത്രമാണ് എല്ലാവരും വിചാരിക്കുകയെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

Advertisement