സീനിയേഴ്‌സിനൊന്നും കൊടുക്കരുതേ, ഞാന്‍ കൊണ്ടുവന്ന ഐറ്റമാണ്, ആ ഹിറ്റ് ഡയലോഗിനെ കുറിച്ച് പ്രിയദര്‍ശനോട് പറഞ്ഞ കാര്യം വെളിപ്പെടുത്തി മുകേഷ്

95

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മുകേഷ്. സിനിമാ ലോകത്ത് സഹനടനായും നായകനായും സഹതാരമായും എല്ലാം തിളങ്ങിയ താരമാണ് മുകേഷ്. കലാ കുടുംബത്തില്‍ നിന്നെത്തിയ താരത്തിന് ഏത് വേഷവും മനോഹരമായി ചെയ്യാനുള്ള കഴിവുണ്ട്.

Advertisements

എംഎല്‍എ കൂടിയായ താരം രാഷ്ട്രീയത്തിലും സജീവമാണിന്ന്. ടെലിവിഷന്‍ ഷോകളിലും മുകേഷിന്റെ ശ്രദ്ധേയ സാന്നിധ്യമുണ്ട്. കൂടാതെ സോഷ്യല്‍മീഡിയയിലും സജീവമായ മുകേഷിന് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഇന്നുണ്ട്.

Also Read: കുറച്ച് സിനിമകള്‍ പരാജയപ്പെട്ടു, എനിക്കൊന്നും ചെയ്യാനാവില്ലല്ലോ, അങ്ങനെ സംഭവിച്ചുപോയി, മോഹന്‍ലാല്‍ പറയുന്നു

ഡിസംബര്‍ ഒന്നിന് ഇറങ്ങിയ ഫിലിപ്സ് എന്ന ചിത്രത്തിലൂടെ തന്റെ കരിയറിലെ മുന്നൂറാമത്തെ സിനിമയും മുകേഷ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. താരത്തിന്റെ സിനിമകളിലെ മിക്ക ഡയലോഗുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

അത്തരത്തില്‍ ശ്രദ്ധനേടിയ ധീം തരികിട തോം എന്ന ചിത്രത്തിലെ ഒത്തില്ല എന്ന ഡയലോഗിനെ കുറിച്ച് സംസാരിക്കുകയാണ് താരം ഇപ്പോള്‍. ആ ഡയലോഗ് സീനിയര്‍ നടന്മാര്‍ക്ക് കൊടുക്കരുതെന്ന് താന്‍ പ്രിയദര്‍ശനോട് പറഞ്ഞിരുന്നുവെന്ന് മുകേഷ് പറയുന്നു.

Also Read: ജീവിതത്തില്‍ ആര്‍ക്കെങ്കിലും വേണ്ടി പ്രത്യേകമായി എന്തെങ്കിലും ചെയ്തുകൊടുത്തിട്ടുണ്ടെങ്കില്‍ അത് അയാള്‍ക്ക് മാത്രം, തുറന്നുപറഞ്ഞ് നയന്‍താര, ഞെട്ടി ആരാധകര്‍

നമുക്ക് ഒരു ഡയലോഗ് തരുന്നതിന് മുമ്പ് പ്രിയന്‍ പറയും അത് പറയാന്‍ രണ്ട് തവണയേ അവസരം തരുള്ളൂ തെറ്റിച്ച് കഴിഞ്ഞാല്‍ വേറെ ആള്‍ക്ക് കൊടുക്കുമെന്ന് . കിട്ടുന്ന ഒരു ഡയലോഗും പോകരുതെന്നേ അപ്പോള്‍ എല്ലാവരും ശ്രദ്ധിക്കുകയുള്ളൂവെന്നും മുകേഷ് പറയുന്നു.

Advertisement