പുതിയ ചിത്രത്തിന് നല്‍കിയ പേര് അടിച്ചുമാറ്റിയത്, അജിത്തിന്റെ പടം കൈയ്യിന്ന് പോയതിന് പിന്നാലെ വീണ്ടും വിവാദത്തിലായി വിഘ്‌നേഷ് ശിവന്‍

54

പ്രദീപ് രംഗനാഥനും വിഘ്‌നേഷ് ശിവനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ലവ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍. ഒരു റൊമാന്റിക് കോമഡി ചിത്രമായി ഒരുങ്ങുന്ന ഈ ചിത്രത്തില്‍ നടി കൃതി ഷെട്ടിയാണ് നായികയായി എത്തുന്നത്.

Advertisements

ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ ആരംഭിച്ചിരുന്നു. ചിത്രത്തില്‍ എസ്‌ജെ സൂര്യ, യോഗി ബാബു, മിഷ്‌കിന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതസംവിധാനം.

Also Read: സീനിയേഴ്‌സിനൊന്നും കൊടുക്കരുതേ, ഞാന്‍ കൊണ്ടുവന്ന ഐറ്റമാണ്, ആ ഹിറ്റ് ഡയലോഗിനെ കുറിച്ച് പ്രിയദര്‍ശനോട് പറഞ്ഞ കാര്യം വെളിപ്പെടുത്തി മുകേഷ്

രവി വര്‍മ്മന്‍ ഛായഗ്രഹണം നിര്‍വഹിക്കുന്നു. ലിയോയ്ക്ക് ശേഷം ലളിത് കുമാറിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രമാണ് എല്‍ഐസി. ഈ ചിത്രത്തിന് മുമ്പ് വിഘ്‌നേഷ് സംവിധാനം ചെയ്യാനിരുന്നത് തല അജിത്ത് നായകനായി എത്തുന്ന ചിത്രമായിരുന്നു.

എന്നാല്‍ ചിത്രത്തില്‍ നിന്നും വിഘ്‌നേഷിനെ മാറ്റുകയായിരുന്നു. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് വിഘ്‌നേഷ് തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന് പിന്നാലെയും വിവാദത്തിലായിരിക്കുകയാണ് വിഘ്‌നേഷ്.

Also Read: ജീവിതത്തില്‍ ആര്‍ക്കെങ്കിലും വേണ്ടി പ്രത്യേകമായി എന്തെങ്കിലും ചെയ്തുകൊടുത്തിട്ടുണ്ടെങ്കില്‍ അത് അയാള്‍ക്ക് മാത്രം, തുറന്നുപറഞ്ഞ് നയന്‍താര, ഞെട്ടി ആരാധകര്‍

പുതിയ ചിത്രത്തിന് എല്‍ഐസി എന്ന് പേരിട്ടതിന് വിഘ്‌നേഷിനെതിരെ കോടതിയെ സമീപിക്കാനിരിക്കുകയാണ് നിര്‍മ്മാതാവ് എസ്എസ് കുമരന്‍. തന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെ പേരില്‍ 2015ല്‍ എല്‍ഐസി എന്ന പേര് രജിസ്റ്റര്‍ ചെയ്തുവെന്നും വിഘ്‌നേഷ് ഈ പേര് പുതിയ ചിത്രത്തിന് വേണ്ടി ചോദിച്ചിരുന്നുവെങ്കിലും കൊടുത്തിരുന്നില്ലെന്നും നിര്‍മ്മാതാവ് പറയുന്നു.

എന്നാല്‍ ഇപ്പോള്‍ വിഘ്‌നേഷ് അതേപേരില്‍ തന്നെ പുതിയ പടം പ്രഖ്യാപിച്ചിരിക്കുകയാണ്. അത് നിയവിരുദ്ധമാണെന്നും വിഘ്‌നേഷ് ഉടന്‍ തന്നെ അത് പിന്‍വലിച്ചില്ലെങ്കില്‍ ഉറപ്പായും നിയമനടപടിയിലേക്ക് കടക്കുമെന്നും നിര്‍മ്മാതാവ് പറയുന്നു.

Advertisement