Home Entertainment

ഇക്കയും രാജുവേട്ടനും വരുന്നു, വിജയത്തിന്റെ പതിനെട്ടാം പടി കയറാൻ; ഒപ്പം കുറേ തകർപ്പൻ പിള്ളേരും

63

മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പം മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമായ പൃഥ്വിരാജും വിജയത്തിന്റെ പതിനെട്ടം പടി കയറാൻ എത്തുന്നു. സംവിധായകനായ മെഗാ ഹിറ്റ് ചിത്രം ലൂസിഫറിന് ശേഷം പതിനെട്ടം പടിയിലൂടെ വീണ്ടും നടനായി പൃഥ്വി എത്തുകയാണ്.

ട്രെയിലറിലെ നടന്റെ ലൂക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് തന്നെ പൃഥ്വിരാജിന്റെ ലൊക്കേഷൻ ചിത്രങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. പൃഥ്വിരാജിന് പുറമെ മറ്റു താരങ്ങളും ചിത്രത്തിലുണ്ട്. ഒപ്പം ആര്യയും ഉണ്ണിമുകുന്ദനും സുരാജും ഉണ്ട്. കൂടാതെ 60 പരം പുതുമുഖ അഭിനയേതാക്കളും ചിത്രത്തിലുണ്ട്. ചിത്രം ജൂലൈ ആറിന് തിയേറ്ററുകളിലെത്തുകയാണ്.

Advertisements

നടനും തിരക്കഥാകൃത്തുമായി മലയാളത്തിൽ തിളങ്ങിയ ശങ്കർ രാമകൃഷ്ണന്റെ ആദ്യ സംവിധാന സംരഭമാണ് പതിനെട്ടാം പടി. വ്യത്യസ്തമാർന്നൊരു പ്രമേയം പറഞ്ഞുകൊണ്ടുളള ചിത്രമായിരിക്കും പതിനെട്ടാം പടിയെന്ന് അണിയറ പ്രവർത്തകർ പറയുന്നു. പതിനെട്ടാം പടിയിൽ ജോൺ എബ്രഹാം പാലക്കൽ എന്ന കഥാപാത്രമായിട്ടാണ് മമ്മൂക്ക എത്തുന്നത്.

മെഗാസ്റ്റാർ ഇതുവരെ ചെയ്യാത്ത തരത്തിലുളള ഒരു കഥാപാത്രമായിരിക്കും.ബാഹുബലി 2,ഏഴാം അറിവ് പോലുളള വൻ ചിത്രങ്ങൾക്ക് ആക്ഷൻ ഒരുക്കിയിട്ടുളള കെച്ച കെംബഡികെ ആണ് പതിനെട്ടാം പടിയുടെ സംഘടന രംഗങ്ങൾ ഒരുക്കുന്നത്.

മനോജ് കെ ജയൻ, അഹാന കൃഷ്ണ, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്സ്, പ്രിയാമണി, മണിയൻപിള്ള രാജു, നന്ദു, മാലാപാർവ്വതി, സാനിയ അയ്യപ്പൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സുദീപ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന സിനിമയ്ക്ക് കെഎം ഹാഷിഫാണ് സംഗീതം ചെയ്യുന്നത്. ഭുവൻ ശ്രീനിവാസ് എഡിറ്റിങ് ചെയ്യുന്നു.

Advertisement