ഫെയ്സ് ആപ്പിൽ മുഖം മിനുക്കി പ്രായംകൂട്ടിയവർക്ക് കിട്ടാൻ പോകുന്നത് എട്ടിന്റെ പണി

350

ഫെയ്സ്ആപ്പ് ഒരു തരംഗമായി നമുക്കിടയിലേക്ക് കടന്നു വന്നത് പെട്ടന്ന് ഒരു ദിവസമാണ്. അതിനു ശേഷം സോഷ്യൽമീഡിയ മുഴുവനും പ്രായമായ നമ്മുടെ മുഖമായിരുന്നു നിറഞ്ഞിരുന്നത്.
എന്നാൽ ഒരു തവണയെങ്കിലും ഫെയ്സ് ആപ്പിൽ മുഖം മിനുക്കിയവർക്ക് കിട്ടാൻ പോകുന്നത് എട്ടിന്റെ പണിയാണ്. ഈ ആപ്പ് ഉപയോഗിക്കുന്നവരുടെ സ്വകാര്യത ഈ ആപ്പുകൾ ഇല്ലാതാക്കുകയാണ്.
ആപ്പ് ഉപയോഗിക്കണമെങ്കിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നാം നൽകിയിരിക്കുന്ന സ്വകാര്യ വിവരങ്ങൾ നൽകണം. ലോഗിൻ സമയത്ത് ആപ്പ് ചോദിക്കുന്ന ചോദ്യങ്ങൾക്ക് നമ്മൾ യെസ് ന്നെ മറുപടിയും നൽകുന്നുണ്ട്.
കൂടാതെ കൗതുകത്തിന്റെ പേരിൽ ചിത്രങ്ങൾ മോഡിഫൈ ചെയ്യുന്നവർ ഇത്തരക്കാർക്ക് ഡേറ്റ സ്വയം നൽകുകയാണെന്ന് ibtimes.co.uk പറയുന്നു.
ഫെയിസ് ആപ്പ് തങ്ങളുടെ പ്രൈവസി പോളിസിയിൽ ഫോണിൽ നിന്ന് എടുക്കുന്ന വിവരങ്ങളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്.
വെബ് റിക്വസ്റ്റ്, ഇന്റർനെറ്റ് പ്രോട്ടോകോൾ അഡ്രസ്, ബ്രൗസർ ടൈപ്പ്, റഫറിങ്/എക്സിറ്റ് പേജുകൾ, യുആർഎൽ തുടങ്ങിയവയാണ് ശേഖരിക്കുന്നത്.
ഇങ്ങനെ ശേഖരിക്കുന്ന ഡേറ്റയിൽ തങ്ങൾ നിയമപരമായി പങ്കാളികളായിട്ടുള്ള ബിസിനസ്സുകൾക്ക് ഉടമസ്ഥാവകാശമുണ്ടായിരിക്കുമെന്നും പ്രൈവസി പോളിസിയിൽ പറയുന്നു.
തങ്ങളുടെ കമ്പനിയെ മറ്റൊരു കമ്പനി വാങ്ങിയാൽ അവർക്ക് ഈ പോളിസിയിലെ വ്യവസ്ഥകളോട് പ്രതിബദ്ധതയുണ്ടായിരിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അതായത്, നിങ്ങളുടെ സ്വകാര്യത വിൽക്കാനുള്ള അനുവാദമാണ് ഇതിലൂടെ നമ്മൾ അവർക്ക് നൽകുന്നത്.

Advertisement