അമല പോളിന്റെ മുൻ ഭർത്താവും സംവിധായകനുമായ എഎൽ വിജയ് വീണ്ടും വിവാഹിതനായി

17

തെന്നിന്ത്യൻ താരസുന്ദരി നടി അമല പോളിന്റെ മുൻ ഭർത്താവും സംവിധായകനുമായ എഎൽ വിജയ് വീണ്ടും വിവാഹിതനായി. ചെന്നൈ സ്വദേശിയും ഡോക്ടറുമായ ഐശ്വര്യയാണ് വധു.

വളരെ സ്വകാര്യമായി നടത്തിയ ചടങ്ങിൽ ഇരുകുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.

Advertisements

2011ൽ പുറത്തിറങ്ങിയ ദൈവ തിരുമകൾ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് സംവിധായകൻ എഎൽ വിജയ്യുമായി അമല പോൾ പ്രണയത്തിലാകുന്നത്.

പിന്നീട് വിജയ്യെ നായകനാക്കി എഎൽ വിജയ് നായകനായ തലൈവ എന്ന ചിത്രത്തിലും അമല ആയിരുന്നു നായിക. 2014 ജൂൺ 12നായിരുന്നു വിവാഹം. 2017ൽ ഇരുവരും വിവാഹമോചിതരായി. അതേസമയം തന്റെ പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് ഇപ്പോൾ വിജയ്.

ഈ വർഷം രണ്ട് സിനിമകളാണ് അദ്ദേഹത്തിന്റേതായി റിലീസ് ചെയ്തത്. പ്രഭുദേവ നായകനായി എത്തിയ ദേവി 2 തിയറ്ററുകളിൽ മികച്ച വിജയം നേടിയിരുന്നു.

ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് വിജയ് ഇപ്പോൾ. കങ്കണ റണാവത്താണ് ചിത്രത്തിൽ ജയലളിതയുടെ വേഷത്തിലെത്തുന്നത്.

Advertisement