അല്ലു അർജുന്റെ ഏഴുകോടിയുടെ കാരവാൻ: ആഡംബരം എന്ന് പറഞ്ഞാൽ ഇതാണ്, വീഡിയോ

27

ഷൂട്ടിങ്ങിനിടെ ഇടവേളകളിൽ വിശ്രമിക്കാനും മേക്കപ്പ് ചെയ്യാനുമൊക്കെയാണ് താരങ്ങൾ കാരവാനിനെ ആശ്രയിക്കുന്നത്. ലക്ഷങ്ങളും കോടികളും വിലയുള്ള കാരവാനുകളുടെ ഇടയിലെ സൂപ്പർതാരമാകുകയാണ് അല്ലു അർജുന്റെ ഏഴുകോടി രൂപയുടെ വാനിറ്റി വാൻ.

സൂപ്പർ കാറുകളും ആഡംബരകാറുകളും സ്വന്തമായുള്ള അല്ലു അർജുന്റെ കാരവാൻ ഡിസൈൻ ചെയ്തിരിക്കുന്നത് റെഡ്ഡി ഡിസൈൻസ് ആണ്.

Advertisements

വാഹനത്തിന് ഏകദേശം ഏഴുകോടിയോളം രൂപ താരം മുടക്കിയെന്നാണ് വാർത്തകൾ. അതിൽ 3.5 കോടി ഇന്റീരിയറിനായും ബാക്കി തുക എക്സ്റ്റീരിയറിനും ഷാസിക്കും ഡിസൈനുമാണ് ചെലവായത്. ഭാരത് ബെൻസിന്റെ ഷാസിയിലാണ് വാഹനം ഡിസൈൻ ചെയ്തിരിക്കുന്നത്.

കറുപ്പു നിറത്തിലുള്ള വാഹനത്തിനു ക്സ്റ്റമൈസിഡ് വീലുകളാണ്. താരത്തിന്റെ പ്രത്യേക താൽപര്യ പ്പകാരം ഡിസൈൻ ചെയ്ത ഇന്റീരിയറിൽ മൂഡ് ലൈറ്റിങ്സുകളും കൂടാതെ മൂൺവിൻഡോയും ഉണ്ട്.

ലക്ഷ്വറി അപ്പാർട്ട് മെന്റിനെ തോൽപ്പിക്കുന്ന സൗകര്യങ്ങളാണ് വാഹത്തിന്റെ ഇന്റീരിയറിൽ. കിടപ്പുമുറിയും മേക്കപ്പ്‌റൂമുമായി മാറ്റാവുന്ന റൂമാണ് അതിൽ ഏറ്റവും വലിയ പ്രത്യേകത.

മേക്കപ്പിനായി 360 ഡിഗ്രീ തിരിയുന്ന ഇലക്ട്രോണിക് ചെയറും വലിയ കണ്ണാടിയും ആവശ്യമെങ്കിൽ വാഹനത്തിന്റെ വശങ്ങൾ പുറത്തേയ്ക്ക് തള്ളി മുറിയുടെ വലിപ്പം കൂട്ടാനുമാകും. വലിയ ടിവി, ഫോൺ തുടങ്ങീ ഒരു ഹോട്ടൽ മുറിയിലുള്ള സൗകര്യങ്ങളിലാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്.

Advertisement