Home Entertainment

ആലോചനയില്ലാത്ത ഇറങ്ങി പുറപ്പെടലുകൾക്കു ജീവിതം തന്നെ വിലയായി നൽകേണ്ടി വന്നിട്ടുണ്ടോ നിങ്ങൾക്ക്: ഒന്നൊന്നര ചോദ്യവുമായി ദിലീപിന്റെ കുറിപ്പ്

41

മലയാളത്തിന്റെ ജനപ്രിയനായകൻ ദിലീപ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ശുഭരാത്രി. ഇതിനോടകം തന്നെ സിനിമയുടെ പോസ്റ്ററുകളും ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങളുമെല്ലാം തരംഗമായി മാറിക്കഴിഞ്ഞിരുന്നു.

പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള ഫീൽ ഗുഡ് മൂവി തന്നെയാണ് അണിയറയിൽ ഒരുങ്ങുന്നതെന്നുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. നായകനായ ദിലീപും ഇക്കാര്യം ശരിവെച്ചിരുന്നു. ഇപ്പോഴിതാ സിനിമയെ കുറിച്ച് ഫേസ്ബുക്ക് കുറിപ്പുമായി ദിലീപ് രംഗത്തെത്തി.

Advertisements

അപ്രതീക്ഷിത ട്വിസ്റ്റുകളിലൂടെയാണ് സിനിമ മുന്നേറുന്നതെന്ന് താരം തന്റെ പോസ്റ്റിലൂയെ പറയുന്നു.

ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരുപം:

ലൈഫ് ഈസ് ആൻ ആക്‌സിഡന്റ് എന്നും പറയാറുണ്ട്. കാരണം ജീവിതത്തിലെ പല സന്ദര്ഭങ്ങളും അപ്രതീക്ഷിതമായി സംഭവിക്കുന്നതാണ്. മുൻകൂട്ടി നമ്മൾ പ്ലാൻ ചെയ്യുന്ന പലതും നടക്കാതെ പോവുകയും തീരെ പ്രതീക്ഷിക്കാതെ നമ്മുടെ ജീവിതത്തിൽ ചിലത് സംഭവിക്കുകയും ചെയ്യുന്നു. അത്തരം ഒരു സന്ദർഭം ആണ് കൃഷ്ണന്റെ ജീവിതം മാറ്റി മറിച്ചത്.

നമ്മൾ പലപ്പോഴും നമ്മുടെ കൂട്ടുകാരുടെ ആവശ്യങ്ങൾക്കായി എടുത്തു ചാടി പുറപ്പെടാറുണ്ട്. അവർ എന്തിനാണ്, എങ്ങോട്ടാണ് നമ്മളെ കൊണ്ട് പോകുന്നത് എന്ന് അപ്പോൾ നമ്മൾ ആലോചിക്കാറില്ല. കാരണം അവർ തന്റെ കൂട്ടുകാരാണ് എന്ന ചിന്ത തന്നെ. പക്ഷെ അത്തരം ആലോചനയില്ലാത്ത ഇറങ്ങി പുറപ്പെടലുകൾക്കു ജീവിതം തന്നെ വിലയായി നൽകേണ്ടി വന്നിട്ടുണ്ടോ നിങ്ങൾക്ക്.

ജീവിതത്തിലെ ഏറ്റവും സുന്ദരമായ മുഹൂർത്തത്തിൽ നിങ്ങളുടെ കുടുംബ ജീവിതം തകർത്തു കൊണ്ട് ആ പഴയ ഭൂതകാലം നിങ്ങളെ വേട്ടയാടിയിട്ടുണ്ടോ? കൂട്ടുകാർക്കു വേണ്ടി ചാടി പുറപ്പെട്ടു സ്വന്തം ജീവിതം വിലയായി നൽകിയ കൃഷ്ണന്റെ കഥ ശുഭരാത്രിയിൽ കാണാം.

Advertisement