ഉടുതുണിയില്ലാത്ത ടീസറിന് പിന്നാലെ വീണ്ടും ഞെട്ടിപ്പിച്ച് അമലാ പോൾ, ആടൈ കിടു ട്രെയിലർ പുറത്ത്

18

അമലാപോൾ ഉടുതുണിയില്ലാതിരിക്കുന്ന രംഗത്തിന്റെ വലിയ ചർച്ചയായിരുന്നു പുതിയ ചിത്രം ആടൈയുടെ ടീസർ. സിനിമയുടെ ട്രെയിലറും ഇപ്പോൾ എത്തിയിരിക്കുകയാണ്. നടി ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നത് ഞെട്ടിപ്പിക്കുന്ന മേക്കോവറിലാണ്.

അമല പോളിന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതാണ് ഈ സിനിമയിലെ കഥാപാത്രമെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ക്രൈം ത്രില്ലർ ജോണറിലുള്ള ചിത്രമാണ് ആടൈ. രത്നകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Advertisements

കാമിനി എന്ന കഥാപാത്രമായാണ് അമല എത്തുന്നത്. ടോയിലറ്റ് പേപ്പർ ശരീരത്തിൽ ചുറ്റി അർധനഗ്നയായി മുറിവുകളോടെ നിൽക്കുന്ന അമല പോളിനെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണിച്ചത്. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.

വയലൻസ് രംഗങ്ങളുടെ അതിപ്രസരമാണ് എ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാരണമായത്. ചിത്രത്തിന്റെ കഥ കേട്ട് മറ്റ് പ്രോജക്ടുകൾ വേണ്ടെന്നു വെച്ചിട്ടാണ് ആടൈ സ്വീകരിച്ചതെന്ന് നേരത്തെ അമല പോൾ പറഞ്ഞിരുന്നു.

ചിത്രത്തിലെ കഥാപാത്രത്തിന്റെ സങ്കീർണത ഓർത്ത് തനിക്കും സുഹൃത്തുക്കൾക്കും ആശങ്കയുണ്ടെന്നും അമല വ്യക്തമാക്കിയിരുന്നു.

Advertisement