ഒറ്റ ഷോട്ടിൽ സൗബിൻ ഷാഹിറിന്റെ കിടിലൻ ഡാൻസ്; അമ്പിളി ടീസർ തരംഗമാകുന്നു

17

മലയാളി പ്രേക്ഷകരുടെ പ്രീയപ്പെട്ട താരം സൗബിൻ ഷാഹിർ നായകനായി എത്തുന്ന പുതിയ ചിത്രമാണ് അമ്പിളി. ഗപ്പി എന്ന ടോവിനോ തോമസ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകൻ ജോൺ പോൾ ജോർജ് ഒരുക്കിയ ഈ ചിത്രത്തിന്റെ ആദ്യ ടീസർ ഇന്നലെ വൈകുന്നേരം യുവ താരം ദുൽഖർ സൽമാൻ തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ പുറത്തു വിട്ടു.

ഏകദേശം ഒരു മിനിറ്റിൽ അധികം നീളുന്ന ഒറ്റ ഷോട്ടിൽ ഒരുക്കിയ ഒരു കിടിലൻ ഡാൻസ് രംഗമാണ് ഈ ടീസർ എന്ന് പറയാം. രസകരമായ ഒരു ഗാനത്തിന്റെ അകമ്പടിയോടെ സൗബിൻ ഷാഹിറിന്റെ കിടിലൻ ഡാൻസ് ഇപ്പോൾ പ്രേക്ഷകരുടെ കയ്യടി നേടിയെടുക്കുകയാണ്. ഈ ഒറ്റ ടീസറോടെ വലിയ പ്രതീക്ഷയാണ് ഈ ചിത്രം പ്രേക്ഷകരുടെ ഇടയിൽ സൃഷ്ടിച്ചിരിക്കുന്നത്.

Advertisements

അടുത്ത മാസം അമ്പിളി റിലീസിന് എത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇ ഫോർ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സിവി സാരഥി, മുകേഷ് ആർ മെഹ്ത എന്നിവരും എവിഎ പ്രൊഡക്ഷൻസിന്റെ ബാനറിൽ എവി അനൂപും ചേർന്ന് നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നതും സംവിധായകനായ ജോൺ പോൾ ജോർജ് തന്നെയാണ്.

സൗബിൻ ഷാഹിറിനൊപ്പം നവീൻ നസിം, തൻവി റാം എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് ശരൺ വേലായുധനും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് കിരൺ ദാസും ആണ്. ഞാൻ ജാക്‌സൺ അല്ലടാ, ന്യൂട്ടൺ അല്ലടാ എന്ന് തുടങ്ങുന്ന രസകരമായ ഗാനമാണ് ഇന്നലെ വന്ന ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Advertisement