Home Entertainment

ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനായി വിജയ് സേതുപതി: 800 ഒരുങ്ങുന്നു

58

തമിഴകത്തിന്റെ മക്കൾ ശെൽവം വിജയ് സേതുപതി ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനായി എത്തുന്നുവെന്ന് റിപ്പോർട്ടുകൾ. 800 എന്നാണ് ചിത്രത്തിന്റെ പേര്. മുരളീധരന്റെ വിക്കറ്റ് നേട്ടവുമായി ബന്ധപ്പെട്ടാണ് ഈ പേര്. ഡിസംബറിൽ ചിത്രീകരണം ആരംഭിക്കുമെന്ന് ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു. ഈ ബിഗ്ബഡ്ജറ്റ് ചിത്രം ഇന്ത്യ, ഇംഗ്ലണ്ട് എന്നിവിടങ്ങളിലും മറ്റ് രാജ്യങ്ങളിലുമായി ചിത്രീകരിക്കും. ചിത്രവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഇത് വരെ വന്നിട്ടില്ല. വിജയ് സേതുപതി നിലവിൽ സംഘ തമിഴൻ, കടൈസി വ്യവസായി എന്നീ ചിത്രങ്ങളുടെ തിരക്കിലാണ്. അദ്ദേഹത്തിന്റെ അവസാന ചിത്രം സിന്ദുബാദ് പരാജയമായിരുന്നു. അതേ സമയം കുടുംബനായകൻ ജയറാമിന് ഒപ്പം വിജയ് സേതുപതി മലയാളത്തിൽ അഭിനയിച്ച മാർക്കോണി മത്തായി മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.

Advertisement