ചിയ്യാൻ വിക്രവും ഐശ്വര്യ റായിയും രാവണിനു ശേഷം വീണ്ടും മണിരത്നം ചിത്രത്തിൽ ഒന്നിക്കുന്നു

30

ഐശ്വര്യ റായ് ബച്ചനും ചിയ്യാൻ വിക്രവും രാവണിനു ശേഷം വീണ്ടും ഒന്നിക്കുന്നു. മണിരത്നം ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിച്ചു അഭിനയിക്കാൻ ഒരുങ്ങുന്നത്.

കഴിഞ്ഞ ചിത്രത്തിൽ ഇരുവരും ഭാര്യാ ഭർത്താക്കന്മാരുടെ റോളിലായിരുന്നു. തമിഴ് നോവലിനെ അടിസ്ഥാനമാക്കിയുള്ള ചരിത്ര പ്രാധാന്യമുള്ള ചിത്രമാണിതെന്നാണ് സൂചന.

Advertisements

കൽക്കിയുടെ പൊന്നിയിൽ സെൽവൻ എന്ന തമിഴ് നോവൽ ആണ് ചിത്രത്തിന്റെ കഥ പ്രമേയം. ചോള രാജാവായ അരുൾമൊഴി വർമ്മൻ എന്ന രാജാവിന്റെ ജീവിതമാണ് നോവൽ.

നോവലിലെ പ്രമേയം സിനിമയാകുമ്പോൾ ആദിത്യ കരകാലനായി വിക്രം എത്തുമ്പോൾ ഐശ്വര്യയുടെ വേഷം നന്ദിനിയെന്ന കഥാപാത്രമാണ്.ചിത്രത്തിൽ 50 ൽ പരം കഥാപാത്രങ്ങൾ ഉണ്ടെന്നാണ് സൂചന.

പുറത്ത് വരുന്ന വിവരം അനുസാരിച്ചു അമിതാഭ് ബച്ചൻ ,കീർത്തി സുരേഷ് ,ജയൻ രവി ,സത്യരാജ് തുടങ്ങിയവർ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

2019 അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ.നിലവിൽ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ നടന്നു കൊണ്ടിരിക്കുന്നു.ഇരുവർ ,ഗുരു ,രാവൺ എന്നിവയ്ക്ക് ശേഷം ഐശ്വര്യ നായികയാവുന്ന മണിരത്നം ചിത്രമാണിത്.

Advertisement