ജീവകാരുണ്യ രംഗത്തെ നിശബ്ദ സേവനം, ബഷീർ പുരസ്‌കാരം നടൻ മമ്മൂട്ടിക്ക്

11

ഖത്തർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളികളുടെ സാംസ്‌ക്കാരിക സംഘടന പ്രവാസി ദോഹയും കൊച്ചിയിലെ പ്രവാസി ട്രസ്റ്റും വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ 25 ാമത് ബഷീർ പുരസ്‌കാരത്തിന് നടൻ മമ്മൂട്ടി അർഹനായി.

ചലച്ചിത്ര നടൻ എന്ന നിലയിലുള്ള പകർന്നാട്ടങ്ങളും ജീവകാരുണ്യ രംഗത്തെ നിശബ്ദ സേവനവും പരിഗണിച്ചാണ് മമ്മൂട്ടിയ്ക്ക് ബഷീർ പുരസ്‌ക്കാരം നൽകുന്നതെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

Advertisements

ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപ്പന ചെയ്ത ഗ്രാമഫോൺ ശിൽപവും 50,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. എംടി വാസുദേവൻ നായർ ചെയർമാനായ അവാർഡ് നിർണ്ണയ സമിതിയാണ് മമ്മൂട്ടിയെ പുരസ്‌ക്കാരത്തിനായി തെരഞ്ഞെടുത്തത്.

അതേ സമയം പതിമൂന്നാമത് പികെവി പുരസ്‌കാരത്തിന് ആരോഗ്യ മന്ത്രി കെകെ ശൈലജയെ തെരഞ്ഞെടുത്തു. പൊതു രംഗത്തെയും പാർലമെന്ററി രംഗത്തെയും സംഭാവനകൾ മുൻ നിർത്തിയാണ് പുരസ്‌കാരം.

10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ജൂലൈ 12ന് വൈകിട്ട് 4.30ന് പികെവിയുടെ ജന്മനാടായ കിടങ്ങൂരിൽ ഗവ ബോയ്സ് എൽ പി സ്‌കൂൾ അങ്കണത്തിൽ ചേരുന്ന സമ്മേളനത്തിൽ ഭക്ഷ്യമന്ത്രി പി തിലോത്തമൻ സമ്മാനിക്കും.

Advertisement