Home Entertainment

ദിലീപും കാവ്യ മാധവനും വീണ്ടുമൊന്നിക്കുന്നു, വാളയാർ പരമശിവം ഓൺ ദി വേ

103

ജനപ്രിയ നായകൻ ദിലീപുമായുള്ള വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്നും ഒരിടവേളയെടുത്ത നടി കാവ്യ മാധവൻ വീണ്ടും സിനിമാജീവിതത്തിലേക്ക് തിരികെ വരുന്നതായി സൂചന.

ദിലീപിന്റെ നായികയായി തന്നെയാകും തിരിച്ച് വരവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജോഷി സംവിധാനം ചെയ്ത റൺവേ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് അറിയിപ്പ് ഉണ്ടായിരുന്നു.

Advertisements

ഇതിൽ നായികയായി കാവ്യ തന്നെ വരുമെന്നാണ് റിപ്പോർട്ടുകൾ. സിബി കെ തോമസ് ഉദയ് കൃഷ്ണ ടീമായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. പുതിയ സിനിമയായ ശുഭരാത്രിയുടെ ഒഫീഷ്യൽ ലോഞ്ചിനെത്തിയപ്പോൾ ആരാധകർ റൺവേയുടെ രണ്ടാം ഭാഗത്തിനെക്കുറിച്ച് ചോദിച്ചിരുന്നു.

വാളയാർ പരമശിവം ഇനി എന്നെത്തുമെന്നായിരുന്നു എല്ലാവർക്കും അറിയേണ്ടിയിരുന്നത്. അധികം വൈകാതെ തന്നെ എത്തുമെന്നായിരുന്നു ദിലീപിന്റെ മറുപടി.

സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും അദ്ദേഹം പുറത്തുവിട്ടിരുന്നില്ല. സിനിമ ഇറങ്ങുന്നുവെന്നത് താരവും സ്ഥിരീകരിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ.

ഇതോടെയാണ് കാവ്യയും ചിത്രത്തിലുണ്ടാകുമെന്ന റിപ്പോർട്ടുകൾ വരുന്നത്. 2004 ഏപ്രിൽ 25നായിരുന്നു റൺവേ റിലീസ് ചെയ്തത്.

ജോഷി ദിലീപ് കൂട്ടുകെട്ടിലെത്തിയ ചിത്രത്തിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ദിലീപിനൊപ്പം ഇന്ദ്രജിത്തും മത്സരിച്ച് അഭിനയിക്കുകയായിരുന്നു.

Advertisement