ദിലീപ് ഒരിക്കലും അങ്ങനെ ചെയ്യില്ല, എനിക്ക് നന്നായിറിയാവുന്ന പയ്യനാണ്: വീണ്ടും ദിലീപിനെ പിന്തുണച്ച് നിർമ്മാതാവ് സുരേഷ് കുമാർ

19

മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപിന്റെ പഴയ കാലം ഓർമിച്ചെടുത്ത് നിർമാതാവും നടനുമായ ജി. സുരേഷ്‌കുമാർ. മലയാള സിനിമയിലേക്കുള്ള ദിലീപിന്റെ കടന്നുവരവിനെക്കുറിച്ച് സുരേഷ് കുമാർ പറയുന്നതിങ്ങനെ.

Advertisements

മിമിക്രിയിൽ നിന്ന് ദിലീപ് സഹസംവിധായകനായി മാറുന്നത് എന്റെ ചിത്രത്തിലൂടെയാണ്. കമൽ സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച വിഷ്ണുലോകം ആയിരുന്നു ചിത്രം. അസിസ്റ്റന്റ്സ് കൂടുതലായതിനാൽ ദിലീപിനെ ഉൾക്കൊള്ളിക്കാൻ കമലിന് ആദ്യം കഴിഞ്ഞിരുന്നില്ല.

പിന്നീട് എന്റെ ഒരുബന്ധുവാണ് ദിലീപിനെ എന്റെയടുത്ത് കൊണ്ടുവരുന്നത്. ഞാൻ സമ്മതിച്ചാൽ നിറുത്താമെന്ന് കമൽ പറഞ്ഞിരുന്നു. എന്തോ ഒരു തെളിച്ചം ആ പയ്യനിൽ കണ്ടതുകൊണ്ട് നിന്നോട്ടെ എന്നു ഞാനും പറഞ്ഞു.

സിനിമയിൽ ആദ്യം ദിലീപിന് ശമ്പളം കൊടുക്കുന്നതും താനാണെന്ന് സുരേഷ് കുമാർ ഓർക്കുന്നു. ആയിരം രൂപയായിരുന്നു ശമ്പളമായി അന്ന് ദിലീപിന് കൊടുത്തത്. പ്രതിസന്ധിയിൽ പെട്ടപ്പോൾ താനാണ് നടൻ ദിലീപിനെ അനുകൂലിച്ച് ആദ്യമായി സംസാരിച്ചതും, ജയിലിൽ പോയി കണ്ടതുമെന്നും സുരേഷ് കുമാർ പറയുന്നു

വളരെ സങ്കടം തോന്നിയിരുന്നുവെന്നും, അങ്ങനെയാണ് ദിലീപിനെ ജയിലിൽ പോയി കണ്ടതെന്ന് സുരേഷ് കുമാർ പറയുന്നു. ദിലീപിനു വേണ്ടി സംസാരിക്കാൻ മറ്റു പലർക്കും അത് പ്രചോദനമായെന്നും സുരേഷ് കുമാർ വ്യക്തമാക്കി.

ദിലീപ് അത്തരൊരു മണ്ടത്തരം കാണിക്കില്ലെന്നാണ് തന്റെ വിശ്വാസമെന്ന് സുരേഷ് കുമാർ കൂട്ടിച്ചേർത്തു. ഒരു പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Advertisement