ദുൽഖർ സൽമാനും വിജയ് ദേവരകൊണ്ടയും വീണ്ടും ഒന്നിക്കുന്നു: മാസീവ് ആക്ഷൻ എന്റർടെയ്നർ ഉടൻ

26

തെലുങ്ക് യുവ സൂപ്പർസ്റ്റാർ വിജയ് ദേവരകൊണ്ടയും മലയാളത്തിന്റെ യുവസൂപ്പർതാരം ദുൽഖർ സൽമാനും ഒരുമിച്ചേക്കുമെന്ന് റിപ്പോർട്ട്. വിജയ് ദേവരകൊണ്ട തന്നെയാണ് ഇക്കാര്യത്തേക്കുറിച്ച് സൂചന നൽകിയത്. വിജയിയുടെ പുതിയ ചിത്രം ഡിയർ കോമ്രേഡ്’ഉടൻ പ്രദർശനത്തിനെത്തുകയാണ്. ചിത്രത്തിന്റെറമലയാളം ട്രെയിലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.

Advertisements

അത് ഷെയർ ചെയ്തുകൊണ്ട് ദുൽഖർ സൽമാൻ സോഷ്യൽ മീഡിയ പേജിൽ ഒരു കുറിപ്പിട്ടിരുന്നു.
വിജയ് ദേവരകൊണ്ടയുടെ ഡിയർ കോമ്രേഡ് എന്ന ചിത്രത്തിന്റെ മലയാളം ട്രെയിലർ ലോഞ്ച് ചെയ്യാൻ എനിക്ക് കഴിഞ്ഞത് അങ്ങേയറ്റം സന്തോഷം തരുന്ന കാര്യമാണ്.

ഇതിലെ താരങ്ങളുടെ എനർജിയും പെർഫോമൻസും മേക്കിംഗും എനിക്ക് പ്രിയപ്പെട്ടതാകുന്നു. വിജയ്ക്ക് ഒരുപാട് സ്‌നേഹം, ടീമിന് വിജയാശംസകൾ എന്നായിരുന്നു ദുൽഖറിൻറെ കുറിപ്പ്. ഇതിന് മറുപടിയായി വിജയ് ദേവരകൊണ്ട കുറിച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കുഞ്ഞിക്ക, ഐ ലവ് യു. നിങ്ങളാണ് ഏറ്റവും മികച്ചത്. ദുൽഖറും ഞാനും ചേർന്ന് മറ്റൊരു മാസീവ് സർപ്രൈസ് നിങ്ങൾക്ക് ഉടനെ നൽകും എന്നായിരുന്നു വിജയ് ദേവരകൊണ്ട എഴുതിയത്. ഇത് ഇരുവരും ഒരുമിച്ച് ഒരു സിനിമ ഉടൻ ഉണ്ടാകും എന്നതിന്റെ സൂചനയായാണ് ആരാധകർ കാണുന്നത്.

മഹാനടി എന്ന തെലുങ്ക് ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. എന്നാൽ ആ ചിത്രത്തിൽ ഇവർക്ക് ഒരു കോമ്പിനേഷൻ സീൻ പോലും ഉണ്ടായിരുന്നില്ല. രണ്ടുപേരും ചേർന്ന് ഒരു ആക്ഷൻ എന്റർടെയ്നർ വരുകയാണെങ്കിൽ അത് ദക്ഷിണേന്ത്യയുടെ ആകെ ഉത്സവമായി മാറുമെന്നതിൽ സംശയമില്ല.

Advertisement