പെർഫോമൻസിലും ലുക്കിലും ലാലേട്ടൻ ഒരു രക്ഷയുമില്ല, ലൂസിഫർ ഞെട്ടിച്ചു: സംവൃത സുനിൽ

22

തീയ്യറ്റുകളിൽ റിലീസ് ചെയ്ത് മാസങ്ങൾ പിന്നിട്ടിട്ടും ലൂസിഫർ തരംഗം ഇപ്പോഴും തുടരുകയാണ്. മോഹൻലാൽ എന്ന മലയാളസിനിമയിലെ താരരാജാവിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ചിത്രം 200 കോടിയും പിന്നിട്ട് ബോക്സോഫീസിൽ പുതുചരിത്രം കുറിച്ചു കഴിഞ്ഞു.

Advertisements

ഇപ്പോഴിതാ ലൂസിഫറിലൂടെ ലാലേട്ടൻ തന്നെ വീണ്ടും ഞെട്ടിച്ചുവെന്ന് പറയുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നായിക സംവൃത സുനിൽ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സംവൃത ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു രക്ഷയുമില്ല, എക്സലന്റ് ആയിരുന്നു. ലാലേട്ടനെ ഒരുപാട് നാളിന് ശേഷം എനിക്കൊരു സിനിമയിൽ ഭയങ്കരമായിട്ട്, പെർഫോമൻസിന്റെ കാര്യത്തിലാണെങ്കിലും ലുക്കിലാണെങ്കിലും ഇഷ്ടമായി’സംവൃത പറഞ്ഞു.

പുതിയ ചിത്രമായ സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയായിരുന്നു സംവൃത. വിവാഹത്തിന് ശേഷം വന്ന ഇടവേളയെ തുടർന്ന് സംവൃത അഭിനയിക്കുന്ന ചിത്രമാണ് ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ ബിജു മേനോനാണ് ചിത്രത്തിലെ നായകൻ.

അതേ സമയം ഏഴു വർഷങ്ങൾക്ക് ശേഷം താൻ വെള്ളിത്തിരയിൽ തിരികെ എത്തിയ ചിത്രം മികച്ച പ്രതികരണവുമായി മുന്നോട്ടുപോകുമ്‌ബോൾ അമേരിക്കയിൽ വീട്ടു ജോലികളുമായി തിരക്കിലാണ് മലയാളത്തിന്റെ പ്രിയ നായിക സംവൃത സുനിൽ. ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’ എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് തീയറ്ററുകളിൽനിന്നും ലഭിക്കുന്നത്.

ചിത്രം മികച്ച വിജയം സ്വന്തമാക്കാൻ പ്രാർത്ഥിക്കുന്നു എന്ന് വ്യക്തമാക്കി താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച ചിത്രം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. ‘ഗീതയുടെ ആദ്യ സെൽഫിയാണിത്. ഏഴു വർഷത്തിന് ശേഷം ഒരുപട് സ്‌നേഹത്തോടെ അഭിനയിച്ച ചിത്രം തീയറ്ററുകളിലെത്തുന്നു. വീട്ടിലെ നിത്യജോലികൽ ചെയ്യുന്നതിനിടയിൽ എല്ലാം നന്നായി നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സംവൃത ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ബിജു മേനോൻ നായകനായ ചിത്രത്തിൽ ഗീത എന്ന കഥാപാത്രമായാണ് സംവൃത എത്തുന്നത്. ജി പ്രജിത് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ സജീവ് പാഴൂരാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരുന്നത്.

Advertisement