Home Entertainment

ബിലാൽ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു, കാതറീൻ ട്രീസ നായിക, വില്ലൻ ഫഹദ്?

47

മലയാലത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും സ്റ്റൈലിസ്റ്റ് മാസ് കഥാപാത്രം ഏതെന്ന് ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു ബിലാൽ ജോൺ കുരിശിങ്കൽ. ഛായാഗ്രഹണത്തിന്റെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി മലയാള സിനിമയെ ഹോളിവുഡ് നിലവാരത്തിലേക്ക് ഉയർത്തിയ സംവിധായകനാണ് അമൽ നീരദ്. ബിലാൽ ജോൺ കുരിശിങ്കലായി വീണ്ടും മമ്മൂട്ടി എത്തുകയാണ്. ബിഗ്ബിയുടെ രണ്ടാം ഭാഗമായ ബിലാലിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു.

ബിഗ്ബിയുടെ സംഭാഷണം എഴുതിയ ഉണ്ണി ആറും വരത്തൻ, വൈറസ് എന്നീ ചിത്രങ്ങളുടെ തിരക്കഥ നിർവഹിച്ച ഷറഫുവും സുഹാസും ചേർന്നാണ് രണ്ടാം ഭാഗത്തിന്റെ തിരക്കഥയൊരുക്കുന്നത്. കാതറീൻ ട്രീസ ചിത്രത്തിൽ നായികയാവും.

Advertisements

ചിത്രത്തിൽ ഫഹദ് ഫാസിലും അഭിനയിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഫഹദ് വില്ലനായിരിക്കുനെന്നും സൂചനയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമൊന്നും ഇത് വരെ വന്നിട്ടില്ല. ഇതിന് മുമ്പ് മമ്മൂട്ടിയും ഫഹദും മൂന്നു ചിത്രങ്ങളിലാണ് ഒരുമിച്ചത്. കൈ എത്തും ദൂരത്ത്, പ്രമാണി, ഇമ്മാനുവൽ എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒരുമിച്ചഭിനയിച്ചത്.

ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചെന്ന് സൂചിപ്പിച്ച് സൗബിൻ ഷാഹിർ ഇൻസ്റ്റഗ്രാമിൽ ഉണ്ണി ആറിന്റെയും അമൽനീരദിന്റെയും ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഉണ്ണി ആറും ഇതേ ചിത്രം തന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

Advertisement