Home Entertainment

മക്കളുടെ പ്രായമുള്ള നായികമാരാണ് ഇന്ത്യൻ സിനിമയിലെ നായകന്മാർക്കെന്ന് ചിന്മയി; ആദ്യം സ്വന്തം ഭർത്താവിനെ ഉപദേശിച്ചു നന്നാക്കു എന്ന് മറുപടി

90

ഗായിക ചിന്മയി ശ്രീപദ വർഷങ്ങൾക്ക് മുമ്പ് പങ്കുവെച്ച ഒരു ട്വീറ്റിന്റെ പേരിൽ പുലിവാൽ പിടിച്ചിരിക്കുകയാണ്.

ഇന്ത്യൻ സിനിമയിലെ നായകന്മാർ തങ്ങളുടെ മക്കളുടെ പ്രായമുള്ള നായികമാരെ കാസ്റ്റ് ചെയ്യുന്നത് ഒരു കീഴ് വഴക്കമായി മാറിയിട്ടുണ്ട് ഇനിയും ഇത് അവസാനിച്ചിട്ടില്ല എന്നായിരുന്നു ചിന്മയിയുടെ പോസ്റ്റ്.

Advertisements

എന്നാൽ ചിന്മയിയുടെ ഭർത്താവായ രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നാഗാർജ്ജുനയും രാകുൽ പ്രീത് സിങ്ങുമാണ് പ്രധാന വേഷത്തിലെത്തുന്നത്.

നാഗാർജ്ജുനയും രാകുലും തമ്മിൽ എന്ത് പ്രായവ്യത്യാസം വരുമെന്നും ആദ്യം സ്വന്തം ഭർത്താവിനെ തന്നെ ഉപദേശിക്കുകയും വിമർശിക്കുകയും ചെയ്യൂ എന്നുമാണ് കൂടുതൽ പേരുടെയും വിമർശനം.

എന്നാൽ ചിന്മയി വിമർശനത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യയിൽ മീ ടൂ കാമ്പയിൻ തുടങ്ങുന്ന കാലഘട്ടത്തിൽ തന്നെ തുറന്നു പറച്ചിലുമായി രംഗത്തെത്തിയ ആളായിരുന്നു ഗായിക ചിന്മയി.

ഇവരിലൂടെയാണ് തെന്നിന്ത്യയിൽ മീ ടൂവിന് തുടക്കമിടുന്നത്. നടൻ നാനാപടേക്കറിനെതിരേ തനുശ്രീ ദത്ത രംഗത്ത് വന്നതിന് തൊട്ടുപിന്നാലെയായിരുന്നു ഗായിക ചിന്മയിയുടെ വെളിപ്പെടുത്തലുകൾ.

Advertisement