മധുവൂറും പുഞ്ചിരി ചുണ്ടിൽ തൂകി, സന്തോഷ് പണ്ഡിറ്റിന്റെ ബ്രോക്കർ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങളിലെ പാട്ട് വൈറൽ

22

മലയാളത്തിന്റെ പ്രിയ നടൻ സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രമായ ‘ബ്രോക്കർ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങൾ’ എന്ന സിനിമയിലെ പാട്ട് വൈറലാകുന്നു. മധുവൂറും പുഞ്ചിരി ചുണ്ടിൽ തൂകി എന്ന പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുന്നത്. ഈ പാട്ടിന്റെ ഗാനരചന,സംഗീത സംവിധാനം ആലാപനം എന്നിവയെല്ലാം നിർവഹിച്ചിരിക്കുന്നത് സന്തോഷ് പണ്ഡിറ്റാണ്. സന്തോഷ് പണ്ഡിറ്റിന്റെ മറ്റു ചിത്രങ്ങളിലെ പാട്ടുകൾ പോലെതന്നെ ഈ പാട്ടും ദൃശ്യസൗന്ദര്യത്താൽ വേറിട്ടു നിൽക്കുന്നതാണ്. ഗ്രാഫിക്സും വിഷ്വൽ എഫക്ട്സുമെല്ലാം ആവശ്യത്തിന് സംയോജിപ്പിച്ചുള്ള പാട്ടിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനോടകം യൂട്യൂബിൽ നിരവധി ആളുകളാണ് പാട്ട് കണ്ടു കഴിഞ്ഞത്.

Advertisement