രചന ഇക്ബാൽ കുറ്റിപ്പുറം, ഒരുങ്ങുന്നത് കിടിലൻ പടം: മമ്മൂട്ടി സത്യൻ അന്തിക്കാട് ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്

23

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അടുത്ത ചിത്രം ചെയ്യാനൊരുങ്ങുന്നതായി സംവിധായകൻ സത്യൻ അന്തിക്കാട് വെളിപ്പെടുത്തിയത് അടുത്തിടെയാണ് .

ഇപ്പോഴിതാ, ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ഇക്ബാൽ കുറ്റിപ്പുറത്തിന്റേതാണ് തിരക്കഥ.

Advertisements

നിറം, അറബിക്കഥ, ഫോർ ദ പീപ്പിൾ, ഡയമണ്ട് നെക്ലേസ് തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ഡോ ഇക്ബാൽ കുറ്റിപ്പുറമാണ് ഈ ചിത്രത്തിനായും തിരക്കഥയെഴുതുന്നത്.

ഈ വർഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. മുമ്പ് ഒരു ഇന്ത്യൻ പ്രണയകഥ, ജോമോന്റെ സുവിശേഷങ്ങൾ തുടങ്ങിയ ചിത്രങ്ങളിൽ സത്യൻ അന്തിക്കാടും ഇക്ബാൽ കുറ്റിപ്പുറവും ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്.

ചുരുക്കം ചില ചിത്രങ്ങൾക്ക് വേണ്ടി മാത്രമേ മമ്മൂട്ടിയും സത്യനും ഒന്നിച്ചിട്ടുള്ളു എന്നതും ശ്രദ്ധേയമാണ്. 20 വർഷം മുമ്പാണ് സത്യൻ അന്തിക്കാടിന്റെ സിനിമയിൽ മമ്മൂട്ടി അവസാനമായി അഭിനയിച്ചത്.

Advertisement