സംവിധാനം വിഎം വിനു, നായിക മംമ്ത മോഹൻദാസ്: മമ്മൂട്ടിയുടെ ആനക്കാരൻ ഗണപതിക്ക് സംഭവിച്ചത്

20

മെഗാസ്റ്റാർ മമ്മൂട്ടി ചില സമയത്ത് അപ്രതീക്ഷിത തീരുമാനങ്ങളെടുത്ത് എല്ലാവരെയും ഞെട്ടിക്കാറുണ്ട്. ആരും പ്രതീക്ഷിക്കാത്ത ചില പ്രൊജക്ടുകളിൽ സഹകരിക്കാൻ ചിലപ്പോൾ മമ്മൂട്ടി തീരുമാനിക്കും. ചിലപ്പോൾ എല്ലാം ആലോചിച്ച് ഉറപ്പിച്ച ചില സിനിമകളിൽ നിന്ന് അവസാന നിമിഷം മമ്മൂട്ടി പിൻമാറും. അതിനെല്ലാം പക്ഷേ വ്യക്തമായ കാരണങ്ങളുമുണ്ടാകും.

മമ്മൂട്ടിയെ നായകനാക്കി വിഎം വിനു സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് ഗണപതി. ഒരു ആനക്കാരനായി മമ്മൂട്ടി അഭിനയിക്കേണ്ട പ്രൊജക്ടായിരുന്നു അത്. മംമ്ത മോഹൻദാസിനെ നായികയായും നിശ്ചയിച്ചിരുന്നു. റെജി നായർ തിരക്കഥയെഴുതുന്ന സിനിമയുടെ ചിത്രീകരണം വരെ എല്ലാം പ്ലാൻ ചെയ്തിരുന്നതാണ്. ഒടുവിൽ ആ സിനിമ ചെയ്യേണ്ടതില്ലെന്ന് മമ്മൂട്ടി പെട്ടെന്ന് തീരുമാനിച്ചു.

Advertisements

പ്രത്യേക സാഹചര്യത്തിൽ ആ പ്രൊജക്ട് ഉപേക്ഷിക്കാൻ മമ്മൂട്ടി തീരുമാനിക്കുകയായിരുന്നു. തിരക്കഥയിൽ മമ്മൂട്ടിക്ക് അത്ര വിശ്വാസമില്ലാത്തതായിരുന്നു അങ്ങനെയൊരു തീരുമാനം കൈക്കൊള്ളാൻ കാരണമെന്നാണ് സൂചന. മമ്മൂട്ടിക്കു വേണ്ടി പട്ടാളം എന്ന സിനിമയ്ക്ക് തിരക്കഥയെഴുതിയത് റെജി നായരാണ്. പട്ടാളം പരാജയമായിരുന്നു. തുടർന്ന് റെജി എഴുതിയ ഒരുവൻ എന്ന ചിത്രവും വിജയിച്ചില്ല. അതുകൊണ്ടുതന്നെ റെജി നായരുടെ തിരക്കഥയിൽ വീണ്ടും ഒരു പരീക്ഷണത്തിന് മുതിരാൻ മമ്മൂട്ടിക്ക് താൽപ്പര്യമില്ലാത്തതാണ് ഗണപതിക്ക് വേണ്ടെന്നുവയ്ക്കാൻ കാരണമായത്.

പല്ലാവൂർ ദേവനാരായണൻ, വേഷം, ബസ് കണ്ടക്ടർ, ഫെയ്‌സ് ടു ഫെയ്‌സ് എന്നീ മമ്മൂട്ടിച്ചിത്രങ്ങൾ നേരത്തേ വിഎം വിനു സംവിധാനം ചെയ്തിട്ടുണ്ട്.

Advertisement