Home Entertainment

സാരിയിൽ അതീവ സുന്ദരിയായി ആൻ അഗസ്റ്റിൻ; ഇടവേളയ്ക്ക് ശേഷം ഒരു കിടു ഫോട്ടോഷൂട്ട് ചിത്രങ്ങൾ

57

നടി ആൻ അഗസ്റ്റിൻ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്കെത്താൻ ഒരുങ്ങുകയാണ് . ജയസൂര്യ നായകനാകുന്ന വിജയ് ബാബു നിർമ്മിക്കുന്ന ചിത്രത്തിലൂടെയാണ് ആൻ വീണ്ടും അഭിനയ ലോകത്തേക്ക് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ.

Advertisements

എന്നാൽ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാകുന്നത്. ക്ലിന്റ് സോമൻ പകർത്തിയ ചിത്രങ്ങളാണ് ഏറെ ശ്രദ്ധനേടുന്നത്. വെള്ളയും, ചുവപ്പും നിറത്തിലുള്ള സാരിയിലാണ് ആൻ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

ശ്രിന്ദ, ഗൗതമി, ചാന്ദിനി, രഞ്ജിനി ജോസ്, അനുമോൾ തുടങ്ങി സിനിമ രംഗത്തുള്ളവരും ചിത്രങ്ങൾക്ക് മികച്ച കമന്റുകൾ കുറിച്ചിട്ടുണ്ട്. ലാൽ ജോസ് ചിത്രമായ ‘എൽസമ്മ എന്ന ആൺകുട്ടി’യിലൂടെ സിനിമയിലെത്തിയ ആൻ ഛായാഗ്രാഹകൻ ജോമോൻ ടി. ജോണുമായുള്ള വിവാഹശേഷമാണ് ആദ്യം സിനിമയിൽ നിന്ന് ഇടവേളയെടുത്തത്.

പിന്നീട് ദുൽഖർ ചിത്രമായ സോളോയിൽ അഭിനയിച്ചെങ്കിലും അതിനുശേഷവും സിനിമകളിൽ സജീവമായില്ല. എന്തായാലും പ്രിയതാരത്തെ വീണ്ടും സ്‌ക്രീനിൽ കാണാനാവുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ.

Advertisement